പുത്തൻ എഞ്ചിന്റെ കരുത്തിൽ ഹാരിയറും സഫാരിയും

ഹാരിയർ പെട്രോൾ മോഡൽ പുറത്തിറങ്ങുന്ന അതേ സമയത്തായിരിക്കും ടാറ്റ സഫാരി പെട്രോളിൻ്റെ ടെസ്റ്റ് മ്യൂൾ പുറത്തിറങ്ങുക

പുത്തൻ എഞ്ചിന്റെ കരുത്തിൽ ഹാരിയറും സഫാരിയും
പുത്തൻ എഞ്ചിന്റെ കരുത്തിൽ ഹാരിയറും സഫാരിയും

രാധകർക്കായി പെട്രോൾ എഞ്ചിൻ അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്സിന്റെ ജനപ്രിയ എസ്‌യുവി മോഡലുകളായ ഹാരിയറും സഫാരിയും. ഏതാനും മാസങ്ങൾക്കകം തന്നെ ഈ മോഡലുകൾ നിരത്തുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോൾ എഞ്ചിന്റെ കരുത്തിൽ വിൽപ്പന വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വാഹനങ്ങൾ പുറത്തിറക്കാൻ കമ്പനി മുന്നിട്ടിറങ്ങിയത്.

ഹാരിയർ പെട്രോൾ വേരിയന്റ് അടുത്ത വർഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.5-ലിറ്റർ TGDi പെട്രോൾ എഞ്ചിന്റെ കരുത്തിലായിരിക്കും ഹാരിയറിന്റെ പുതിയ പതിപ്പ് പ്രവർത്തിക്കുന്നത്. ടാറ്റ ഹാരിയറിൽ ഉൾപ്പെടുത്താൻ പോകുന്ന 1.5-ലിറ്റർ TGDi പെട്രോൾ എഞ്ചിൻ 2023 ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയിൽ വച്ചാണ് കമ്പനി അവതരിപ്പിച്ചത്.

Also Read: ബ്രിക്സ്റ്റൺ ‘വെൽക്കം ടു ഇന്ത്യ’

ഈ പുതിയ ഫോർ സിലിണ്ടർ ടർബോ എഞ്ചിന് 170 bhp പവറും 280 NM മാക്സിമം ടോർക്ക് ഔട്ട്പുട്ടുമുണ്ട്. ഹാരിയർ പെട്രോൾ മോഡൽ നിലവിൽ വിൽപ്പനയിലുള്ള ഡീസൽ മോഡലിന് സമാനായ ഇന്റീരിയറും എക്സ്റ്റീരിയറുമായിട്ടായിരിക്കും പുറത്തിറങ്ങുക.ടാറ്റ ഹാരിയറിന്റെ പെട്രോൾ മോഡൽ വിപണിയിലെത്തിയാൽ മത്സരിക്കുന്നത് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ്

വിറ്റാര, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നീ മോഡലുകളുമായിട്ടായിരിക്കും. ഹാരിയർ പെട്രോൾ മോഡൽ പുറത്തിറങ്ങുന്ന അതേ സമയത്തായിരിക്കും ടാറ്റ സഫാരി പെട്രോളിൻ്റെ ടെസ്റ്റ് മ്യൂൾ പുറത്തിറങ്ങുക. ഹാരിയറിൽ വരാൻ പോകുന്ന അതേ 1.5 ലിറ്റർ TGDi പെട്രോൾ എഞ്ചിനായിരിക്കും സഫാരിയിലും ഉപയോഗിക്കുക എന്നാണ് റിപ്പോർട്ടുകൾ.

Top