കൽപ്പറ്റ: കേരളത്തിന്റെ ഉള്ളുലച്ച മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്ക് നേരെയുള്ള കേന്ദ്ര സർക്കാരിൻ്റെ അവഗണനയിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഈ മാസം 19ന് ഹർത്താൽ ആഹ്വാനം ചെയ്ത് എൽഡിഎഫും യുഡിഎഫും. ചൊവ്വാഴ്ച്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. പുനരധിവാസം ഇനിയും വൈകുന്ന സാഹചര്യത്തിൽ കൈയ്യും കെട്ടി നോക്കിയിരിക്കാൻ സാധിക്കില്ലെന്ന് ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു. മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്ക് നേരെയുള്ള കേന്ദ്രത്തിന്റെ പ്രവർത്തി മനുഷ്യത്വ രഹിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.