വയനാട്ടിൽ ഹര്‍ത്താൽ തുടങ്ങി

ലക്കിടിയിൽ യു‍ഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് ലക്കിടിയിൽ ഗതാഗതകുരുക്കുണ്ടായി

വയനാട്ടിൽ ഹര്‍ത്താൽ തുടങ്ങി
വയനാട്ടിൽ ഹര്‍ത്താൽ തുടങ്ങി

കേരളത്തിന്റെ ഉള്ളുലച്ച ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ വയനാട്ടിൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ നടത്തുക. കടകളടച്ചും വാഹനങ്ങൾ നിരത്തിലിറക്കാതെയും ഹർത്താലിനോട് സഹകരിക്കണമെന്നാണ് ഹർത്താൽ പ്രഖ്യാപിച്ച ഇരു മുന്നണികളുടെയും ആഹ്വാനം.

കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് രാവിലെ യുഡിഎഫ് മാർച്ച് നടത്തും. നിലവിൽ കല്‍പ്പറ്റ നഗരത്തിൽ ഉള്‍പ്പെടെ രാവിലെ വാഹനങ്ങള്‍ ഓടുന്നുണ്ട്. കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം ലക്കിടിയിൽ യു‍ഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് ലക്കിടിയിൽ ഗതാഗതകുരുക്കുണ്ടായി.

Top