കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടർന്ന് കോഴിക്കോട് നാളെ ഹർത്താൽ പ്രഖ്യാപിച്ച് കോൺഗ്രസ്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് പ്രവീൺ, എംകെ രാഘവൻ എംപി എന്നിവരാണ് വാർത്താസമ്മേളനത്തിൽ ഹർത്താൽ പ്രഖ്യാപിച്ചത്. ചേവായൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ആരോപിച്ചാണ് സംഘർഷം ഉണ്ടായത്. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ട് കോൺഗ്രസ്.