ഹരിയാന,ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പ് ഫലം നാളെ; പ്രതീക്ഷയോടെ പാര്‍ട്ടികള്‍

90 അംഗ നിയമസഭകളിലേക്കാണ് ജമ്മു കശ്മീരിലും ഹരിയാനയിലും വോട്ടെടുപ്പ് നടന്നത്

ഹരിയാന,ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പ് ഫലം നാളെ; പ്രതീക്ഷയോടെ പാര്‍ട്ടികള്‍
ഹരിയാന,ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പ് ഫലം നാളെ; പ്രതീക്ഷയോടെ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ നാളെ നടക്കും. ജമ്മുകശ്മീരില്‍ തൂക്ക് സഭക്കുള്ള സാധ്യത പോലും തളളാനാവില്ലെന്നും, ഹരിയാനയില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നുമുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടെയാണ് ഫലം വരുന്നത്. രാവിലെ 10 മണിയോടെ സംസ്ഥാനം ആര്‍ക്കൊപ്പമെന്നതിന്റെ ഏകദേശ ചിത്രം വ്യക്തമാകും. 90 അംഗ നിയമസഭകളിലേക്കാണ് ജമ്മു കശ്മീരിലും ഹരിയാനയിലും വോട്ടെടുപ്പ് നടന്നത്.

ഹരിയാന കശ്മീര്‍ ഫലങ്ങള്‍ ബിജെപിക്കും ഇന്ത്യ സഖ്യത്തിനും ഒരു പോലെ നിര്‍ണ്ണായകമാണ്. ഒറ്റഘട്ടമായി നടന്ന ഹരിയാന തെരഞ്ഞെടുപ്പില്‍ 67.90 ശതമാനം പോളിംഗും, മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്മീര്‍ തെരഞ്ഞടെുപ്പില്‍ 63.45 ശതമാനവും പോളിംഗും രേഖപ്പെടുത്തി. നാളെ രാവിലെ 8 മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും.

Also Read: കാണാതായ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി; തിരച്ചിൽ നടത്തിയത് ഈശ്വർ മാൽപെ

ഹരിയാനയില്‍ 90 സീറ്റിലേക്ക് 1031 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. ഇതില്‍ 101 സ്ത്രീകളും ഉള്‍പ്പെടുന്നു. മുഖ്യമന്ത്രി നായബ് സിങ് സെയ്‌നി (ലാധ്വ മണ്ഡലം), മന്ത്രി അനില്‍ വിജ് ( അംബാല കാന്റ്), കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ (ഗാര്‍ഹി സാംപ്ല-കിലോയി), മുന്‍ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാല ( ഉച്ചന കാലാന്‍), കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ട് (ജുലാന) തുടങ്ങിയവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.

Top