CMDRF

അഗ്‌നിവീറുകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ

അഗ്‌നിവീറുകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ
അഗ്‌നിവീറുകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ

ന്യൂഡല്‍ഹി: അഗ്‌നിവീര്‍ പദ്ധതിയില്‍പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 10 ശതമാനം സംവരണം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. മുഖ്യമന്ത്രി നായബ് സിങ് സെയ്നിയാണ് സംവരണം പ്രഖ്യാപിച്ചത്. പൊലീസ് കോണ്‍സ്റ്റബിള്‍, വനം വകുപ്പ് ഗാര്‍ഡ്, ജയില്‍ വാര്‍ഡന്‍, മൈനിംങ് ഗാര്‍ഡ്, സ്‌പെഷല്‍ പൊലീസ് ഓഫീസര്‍ തുടങ്ങിയ യൂണിഫോം തസ്തികകളിലേക്കാണു സംവരണം.

2022 ജൂണ്‍ 14നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഗ്‌നിവീര്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകുന്ന അഗ്‌നിവീറുകള്‍ നാല് വര്‍ഷത്തേക്ക് സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നതാണു പദ്ധതി. സൈന്യത്തില്‍ നിന്ന് തിരിച്ചെത്തുന്ന യുവാക്കളുടെ ഭാവി വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഇതിന് പിന്നാലെയാണ് സേവനമനുഷ്ഠിച്ചെത്തുന്ന അഗ്‌നിവീറുകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ ഹരിയാന സര്‍ക്കാര്‍ സംവരണം പ്രഖ്യാപിച്ചിരിക്കുന്നത്.

Top