CMDRF

പാരീസ് ഒളിംപിക്സ്: ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതല്‍ താരങ്ങൾ ഹരിയാനയിൽ

പാരീസ് ഒളിംപിക്സ്: ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതല്‍ താരങ്ങൾ ഹരിയാനയിൽ
പാരീസ് ഒളിംപിക്സ്: ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതല്‍ താരങ്ങൾ ഹരിയാനയിൽ

പാരിസ്: ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്‌സ് മത്സരത്തിന് ഇനി വെറും 3 ദിവസങ്ങളാണ് ഉള്ളത്. 206 രാജ്യങ്ങളിൽ നിന്നായി 10714 അത്ലറ്റുകൾ 32 കായിക ഇനങ്ങളിലായി 329 മെഡൽ വിഭാഗങ്ങളിലാണ് മത്സരം നടക്കുക. ഇന്ത്യയിൽ നിന്നും 16 ഇനങ്ങളിലായി 117 കായിക താരങ്ങൾ മത്സരിക്കും. കേരളത്തിൽ നിന്നും ഏഴ് മലയാളികളാണ് ഇത്തവണ പാരിസിലെത്തുന്നത്. ഇന്ത്യയിൽ നിന്നും 16 ഇനങ്ങളിലായി 117 കായിക താരങ്ങൾ മത്സരിക്കും. കേരളത്തിൽ നിന്നും 6 മലയാളികളാണ് ഇത്തവണ പാരിസിലെത്തുന്നത്.

അതേസമയം, ഇന്ത്യയിൽ നിന്ന് ഒളിംപിക്സിന് ഏറ്റവും കൂടുതല്‍ താരങ്ങളെ അയക്കുന്ന സംസ്ഥാനം ഹരിയാനയാണ്. 2021 ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടിയ 10 മലയാളി കായിക താരങ്ങളെയും 5 ലക്ഷം രൂപ വീതം പാരിതോഷികം നൽകി യാത്രയാക്കിയ സംസ്ഥാന സർക്കാർ ഇത്തവണ ഒരു ആശംസപോലും അറിയിക്കാൻ കൂട്ടാക്കിയിട്ടില്ല.

പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ അബ്ദുള്ള അബൂബക്കർ, പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിൽ മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ്, പുരുഷ ഹോക്കി ടീമിൽ പി ആർ ശ്രീജേഷ്, ബാഡ്മിന്‍റണിൽ എച്ച്എസ് പ്രണോയ്, മിജോ ചാക്കോ കുര്യൻ (റിസർവ്) എന്നിവരാണ് കേരളത്തിൽ നിന്നുള്ള താരങ്ങൾ.

Top