CMDRF

കല്‍ക്കി 2898 എഡി ഒടിടിയിൽ എത്തിയോ?

കല്‍ക്കി 2898 എഡി ഒടിടിയിൽ എത്തിയോ?
കല്‍ക്കി 2898 എഡി ഒടിടിയിൽ എത്തിയോ?

മുംബൈ: ഇന്ത്യന്‍ സിനിമയിലെ സമീപകാല വന്‍ ഹിറ്റുകളില്‍ ഒന്നായി മാറുകയാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 എഡി. ഇന്ത്യന്‍ ബോക്സോഫീസില്‍ 1000 കോടിയിലേക്ക് കുതിക്കുകയാണ് ചിത്രം ഇപ്പോള്‍. ഇന്ത്യന്‍ 2 റിലീസിന് ശേഷം ചിലപ്പോള്‍ ചിത്രത്തിന്‍റെ കളക്ഷന്‍ ഒന്ന് ഇടിഞ്ഞാലും ചിത്രം ആഗോള കളക്ഷനില്‍ 100 കോടി കടക്കും എന്നാണ് വിവരം.

അതേ സമയം ചിത്രം ഒടിടി റിലീസായി എവിടെ വരും എന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നേരത്തെ ചിത്രം ജൂലൈ അവസാനം ഒടിടി റിലീസിന് എത്തുമെന്നാണ് വിവരം ഉണ്ടായത്. എന്നാല്‍ അത് നിര്‍മ്മാതാക്കള്‍ മാറ്റിയെന്നാണ് വിവരം. ചിത്രത്തിന്‍റെ ഒടിടി റിലീസ് വരുന്ന സെപ്തംബര്‍ രണ്ടാം വാരത്തില്‍ മാത്രമായിരിക്കും എന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കല്‍ക്കി 2898 എഡിയുടെ തെലുങ്ക് അടക്കം ദക്ഷിണേന്ത്യന്‍ ചിത്രങ്ങളുടെ ഒടിടി അവകാശം അമസോണ്‍ പ്രൈമാണ് നേടിയത് എന്നാണ് വിവരം. എന്നാല്‍ ഹിന്ദി പതിപ്പിന്‍റെ അവകാശം നെറ്റ്ഫ്ലിക്സിനാണ് എന്നാണ് വിവരം. റെക്കോഡ് തുകയ്ക്കാണ് ഹിന്ദി പതിപ്പിന്‍റെ അവകാശം നെറ്റ്ഫ്ലിക്സ് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡിയുടെ പ്രമേയം ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങി 2898 എഡിയില്‍ എത്തി നില്‍ക്കുന്നതാണ്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. പ്രഭാസ് ദീപിക പാദുകോണ്‍ അമിതാഭ് ബച്ചന്‍ കമല്‍ഹാസന്‍ എന്നിങ്ങനെ വന്‍ താര നിര അണിനിരന്ന ചിത്രം ജൂണ്‍ 27നാണ് തീയറ്ററില്‍ എത്തിയത്.

വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. മികച്ച ദൃശ്യവിരുന്നും സൗണ്ട് ട്രാക്കും കിടിലൻ ആക്ഷൻ രംഗങ്ങളും ഹൈലൈറ്റ് ചെയ്ത് ഒരുക്കിയ ചിത്രം വന്‍ വിജയമായി മാറുകയാണ്.

Top