ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ട്

1964 മുതല്‍ ഹിസ്ബുള്ളയില്‍ സജീവമായി. അന്ന് മുതല്‍ നസ്‌റള്ളയുടെ പിന്‍ഗാമിയായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ട്
ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ട്

ബെയ്‌റൂത്ത്: ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയുടെ പിന്‍ഗാമിയായ ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ബെയ്‌റൂത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 250 ഹിസ്ബുള്ളക്കാര്‍ കൊല്ലപ്പെട്ടതായി ഐഡിഎഫ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ മരിച്ചവരുടെ കൂട്ടത്തില്‍ സഫൈദീനും ഉണ്ടായിരുന്നതായി സൗദി വാര്‍ത്താ ഏജന്‍സിയായ അല്‍ ഹദത്ത് റിപ്പോര്‍ട്ട് ചെയ്തു.

അല്‍ ഹദത്ത് അവകാശപ്പെടുന്നത് ഇസ്രയേല്‍ ഹാഷിം സഫൈദീന്റെ മരണം സ്ഥിരീകരിച്ചതായാണ്. എന്നാല്‍ ഇക്കാര്യം ഇസ്രയേല്‍ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നസറുള്ളയുടെ ബന്ധുവാണ് സഫൈദീന്‍. 1964 മുതല്‍ ഹിസ്ബുള്ളയില്‍ സജീവമായി. അന്ന് മുതല്‍ നസ്‌റള്ളയുടെ പിന്‍ഗാമിയായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

Also Read: ഇറാഖ് ഡ്രോണാക്രമണത്തിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

പശ്ചിമേഷ്യ യുദ്ധ ഭീതിയിൽ നിലനിൽക്കെ തെക്കന്‍ ലെബനനിലെ 25ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച നിര്‍ദേശിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ആക്രമണം ശക്തമാക്കിയത്. അതേസമയം ഏത് യുദ്ധം കൊണ്ടും ഹമാസിനെയും ഹിസ്ബുള്ളയേയും തോല്‍പ്പിക്കാന്‍ ഇസ്രയേലിന് സാധിക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി അവകാശപ്പെട്ടു.

Top