CMDRF

തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഹസീന ബംഗ്ലാദേശില്‍ എത്തും: സജീബ് വാസിദ്

തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഹസീന ബംഗ്ലാദേശില്‍ എത്തും: സജീബ് വാസിദ്
തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഹസീന ബംഗ്ലാദേശില്‍ എത്തും: സജീബ് വാസിദ്

ധാക്ക: ബംഗ്ലാദേശില്‍ പുതിയ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുമ്പോള്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഹസീനയുടെ മകന്‍ സജീബ് വാസിദ് പറഞ്ഞു. ‘ അമ്മ ല്‍ക്കാലം ഇന്ത്യയിലാണ്. പക്ഷേ ഇടക്കാല സര്‍ക്കാര്‍ പൊതു തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്യുമ്പോള്‍ അമ്മ തീര്‍ച്ചയായും ബംഗ്ലാദേശിലേക്ക് മടങ്ങു’മെന്ന് സജീബ് വാസിദ് ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ ഇന്നലെയാണ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ തലവനായി അധികാരമേറ്റത്. രാജ്യം മുഴുവന്‍ അലയടിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഷെയ്ഖ് ഹസീന രാജിവെക്കുകയും പലായനം ചെയ്യുകയും ചെയ്തത്. ഇതിന് പിന്നാലെയാണ് സൈന്യം മുന്‍കൈ എടുത്ത് ഇടക്കാല സര്‍ക്കാറിനെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് നിര്‍ണായക ചര്‍ച്ചകള്‍ക്കെടുവില്‍ ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ മുഹമ്മദ് യൂനുസിനെ നിയോഗിച്ചത്.

മുഹമ്മദ് യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാക്കണമെന്ന് സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 16 അംഗ മന്ത്രിസഭയാണ് ചുമതലയേറ്റത്. ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുന്നതിനുള്ള പ്രവര്‍ത്തനം നടത്തിയതിന് 2006 ല്‍ 83 കാരനായ മുഹമ്മദ് ഷഹാബുദ്ദീന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചിരുന്നു.

Top