ഖത്തറില്‍ സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രചാരണം; നാലുപേര്‍ അറസ്റ്റില്‍

ഖത്തറില്‍ സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രചാരണം; നാലുപേര്‍ അറസ്റ്റില്‍
ഖത്തറില്‍ സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രചാരണം; നാലുപേര്‍ അറസ്റ്റില്‍

ദോഹ: സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുകയും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുകയും ചെയ്ത കേസില്‍ നാലുപേര്‍ ഖത്തറില്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. എക്സ് പ്ലാറ്റ്‌ഫോമില്‍ ഇവര്‍ പങ്കുവെച്ച പോസ്റ്റാണ് അറസ്റ്റിന് കാരണമായതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

തുടര്‍ നിയമ നടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. രാജ്യദ്രോഹം, വിദ്വേഷം, വംശീയത എന്നിവ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സാമൂഹിക മാധ്യമ ഉപയോഗത്തില്‍ നിയമപരിധി വിടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സമൂഹത്തിന്റെ സുസ്ഥിരതയും നല്ല ബന്ധവും എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

Top