ആ രോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ശരീരത്തിലുണ്ടാവുന്ന ഓരോ മാറ്റവും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ആരോഗ്യത്തേക്കാള്‍ അനാരോഗ്യത്തിലേക്ക് എത്തിക്കുന്നു. വിളര്‍ച്ചയുള്ള ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് മുന്‍പ് അത് എത്രത്തോളം ആരോഗ്യത്തെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. പലപ്പോഴും രക്തത്തിലെ അയേണിന്റെ കുറവാണ് ഇത്തരത്തില്‍ വിളര്‍ച്ചയിലേക്ക് എത്തുന്ന്. രക്തത്തിലെ ചുവന്ന നിറത്തിന് കാരണമായ ഹിമോഗ്ലോബിന്റെ അളവാണ് പലപ്പോഴും നിങ്ങളില്‍ വിളര്‍ച്ചയുണ്ടാവുന്നതിന് കാരണമാകുന്നത്. ഇത് പെട്ടെന്ന് സംഭവിക്കുന്നതിന്റെ ഫലമായി പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളിലുണ്ട് എന്നതാണ് അര്‍ത്ഥമാക്കുന്നത്. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാം. അനിമീയ ലോകത്താകെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണത്തിലോ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോഴോ ആണ് പലപ്പോഴും അനീമിയ അഥവാ വിളര്‍ച്ചയുണ്ടാവുന്നത്. ഇത് ശ്വാസകോശത്തില്‍ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഓക്സിജന്‍ എത്തുന്നതില്‍ വരുന്ന കുറവ് മൂലം സംഭവിക്കുന്നതാണ്. നിങ്ങളില്‍ അനീമിയ ഉണ്ടെങ്കില്‍ പലപ്പോഴും തലകറക്കം, ക്ഷീണം, ശ്വാസതടസ്സം തുടങ്ങിയ വിവിധ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം.
ഇത് ചര്‍മ്മത്തില്‍ വിളര്‍ച്ചയുണ്ടാക്കുകയും ചെയ്യുന്നു. സയനോസിസ് ചര്‍മ്മത്തിന്, പ്രത്യേകിച്ച് ചുണ്ടുകള്‍, കണ്ണുകള്‍, നഖങ്ങള്‍ എന്നിവയ്ക്ക് ചുറ്റും നീലകലര്‍ന്നതോ പര്‍പ്പിള്‍ കലര്‍ന്നതോ ആയ നിറമാണ് നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് സയനോസിസ് എന്ന അവസ്ഥ നിങ്ങളില്‍ ഉണ്ടാവുന്നു എന്നതാണ്. പലപ്പോഴും ചുവന്ന രക്താണുക്കളുടെ കുറവാണ് ഇത്തരം അവസ്ഥക്ക് കാരണമാകുന്നത്. ഇവരില്‍ വിരലുകളിലും കാല്‍വിരലുകളിലും വേദന അല്ലെങ്കില്‍ മരവിപ്പ്, ചുമ, ക്ഷീണം, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയുണ്ടാവുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. ഹീറ്റ് സ്ട്രോക്ക് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ അപകടമുണ്ടാക്കുന്നു. ശരീരത്തിലെ വിളര്‍ച്ചയും ഹീറ്റ്സ്ട്രോക്കും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉണ്ടാവുന്നത്. ശരീരത്തില്‍ ഹീറ്റ്സ്ട്രോക്ക് സംഭവിക്കുമ്പോള്‍ പലപ്പോഴും ജലാംശവും അയഡിനും എല്ലാം നഷ്ടപ്പെടുന്നു. ഇത് ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നു. ഇത് പിന്നീട് വിളര്‍ച്ചയിലേക്ക് എത്തുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ശരീരത്തില്‍ ചൂട് ക്ഷീണം തലവേദന, അമിതമായ വിയര്‍പ്പ്, ഓക്കാനം, തലകറക്കം, രക്തസമ്മര്‍ദ്ദം കുറയല്‍, പേശിവലിവ്, വിളറിയ ചര്‍മ്മം തുടങ്ങിയവയെല്ലാം തന്നെ ഉണ്ടാവുന്നു.
നിങ്ങളില്‍ വിറ്റാമിന്‍ ഡി കുറവെങ്കില്‍ ഉടന്‍ തന്നെ ചികിത്സിക്കേണ്ടതാണ്. പലപ്പോഴും വിറ്റാമിന്‍ ഡി കുറവുണ്ടെങ്കില്‍ അത് പലപ്പോഴും വിളര്‍ച്ച കാണിക്കുന്നു. തളര്‍ച്ച, നന്നായി ഉറങ്ങാതിരിക്കല്‍, മുടികൊഴിച്ചില്‍, അസ്ഥി പ്രശ്നങ്ങള്‍, പേശികളുടെ ബലഹീനത തുടങ്ങിയവയെല്ലാം പലപ്പോഴും ഇത്തരത്തില്‍ വിളര്‍ച്ചയുടെ ലക്ഷണങ്ങളില്‍ ഒന്നായി മാറുന്നു. എല്ലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും വിറ്റാമിന്‍ ഡി വളരെ അത്യാവശ്യമാണ്. ശ്വാസകോശ സംബന്ധമായ അസുഖം ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് പോലുള്ള വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരില്‍ വിളര്‍ച്ചക്കുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും രക്തത്തിലെ ഓക്‌സിജന്‍ കുറയാന്‍ ഇടയാക്കും. ഇതിന്റെ ഫലമായി നമ്മുടെ ചര്‍മ്മം വിളറിയതായി മാറുന്നു. ചിലരില്‍ ചര്‍മ്മം നീലനിറത്തിലായി മാറുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളെല്ലാം അപകടകരമായ അവസ്ഥയുണ്ടാക്കുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് പലപ്പോഴും ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നു. ഇതിന്റെ ഫലമായി നിങ്ങളില്‍ വിളര്‍ച്ചയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ചര്‍മ്മകോശങ്ങള്‍ ഉള്‍പ്പടെ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജസ്രോതസ്സ് ഗ്ലൂക്കോസ് ശരീരത്തില്‍ കുറയുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ ചര്‍മ്മത്തില്‍ വിളര്‍ച്ചയുണ്ടാവുന്നത്. രക്തത്തിലെ അണുബാധകള്‍ ശരീരത്തില്‍ രക്തത്തിലെ അണുബാധകള്‍ പലപ്പോഴും നിങ്ങളില്‍ അപകടകരമായ അവസ്ഥയുണ്ടാവുന്നു. ബാക്ടീരിയകള്‍ പലപ്പോഴും രക്തത്തില്‍ പ്രവേശിക്കുന്നതിന്റെ ഫലമായി അണുബാധകള്‍ വര്‍ദ്ധിക്കുകയം ഇത് ശരീരത്തിനും ചര്‍മ്മത്തിനും എല്ലാം വിളര്‍ച്ചയുണ്ടാക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ജലദോഷം, പനി തുടങ്ങിയ അവസ്ഥയിലേക്ക് നിങ്ങള്‍ എത്തുകയും ചെയ്യുന്നു.
പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍മ്മത്തിന്റെ അസ്വസ്ഥതകളേക്കാള്‍ പലപ്പോഴും വിളര്‍ച്ചയെന്ന പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഇരുമ്പ്, ചീര, റെഡ് മീറ്റ്, പയര്‍ എന്നിവ കഴിക്കാവുന്നതാണ്. ഇത് കൂടാതെ ധാന്യങ്ങള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. കൂടാതെ വിറ്റാമിന്‍ ബി 12, സി, ഡി എന്നിവയെല്ലാം തന്നെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. സമീകൃതാഹാരം പതിവായി കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്തുക. ശരീരത്തിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നിര്‍ജ്ജലീകരണം ഇല്ലാതാക്കുന്നതിന് വേണ്ടിയും ശ്രദ്ധിക്കണം.