ബീറ്റ്റൂട്ട് ലൈം കുടിച്ചിട്ടുണ്ടോ? ഈസി റെസിപ്പി

നമ്മുടെ മനസും ശരീരവും ഒന്ന് തണുപ്പിക്കാൻ ബീറ്റ്റൂട്ട് കൊണ്ടൊരു കിടിലൻ ജ്യൂസ് തയ്യാറാക്കിയാലോ

ബീറ്റ്റൂട്ട് ലൈം കുടിച്ചിട്ടുണ്ടോ? ഈസി റെസിപ്പി
ബീറ്റ്റൂട്ട് ലൈം കുടിച്ചിട്ടുണ്ടോ? ഈസി റെസിപ്പി

സ്‌ട്രെസും ടെൻഷനും ഒക്കെ നിറഞ്ഞ നമ്മുടെ മനസും ശരീരവും ഒന്ന് തണുപ്പിക്കാൻ ബീറ്റ്റൂട്ട് കൊണ്ടൊരു കിടിലൻ ജ്യൂസ് തയ്യാറാക്കിയാലോ? ഇതാ ബീറ്റ്റൂട്ടും നാരങ്ങയും കൊണ്ടൊരു രുചികരമായ പാനീയം.

വേണ്ട ചേരുവകൾ നോക്കാം

1.ബീറ്റ്റൂട്ട് 1 (ചെറുത് )
2.നാരങ്ങ 2 എണ്ണം
3.പഞ്ചസാര അര കപ്പ്
4.ചുക്ക് പൊടി അര ടീ സ്പൂൺ

Also Read: അറിയാം ബീറ്റ്റൂട്ടിന്റെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ

    പാനീയം ഉണ്ടാക്കുന്ന വിധം

    BEETROOT LIME- SYMBOLIC IMAGE

    ബീറ്റ്റൂട്ട് ചെറിയ കഷണങ്ങൾ ആയി അരിയുക. ശേഷം അര കപ്പ് വെള്ളം ചേർത്ത് വേവിയ്ക്കുക. ഇത് തണുക്കുമ്പോൾ അരച്ചെടുക്കുക. അതേമയം പഞ്ചസാര ഒരു കപ്പ് വെള്ളം ചേർത്ത് പാനിയാക്കി വെയ്ക്കുക. ചെറിയ ചൂടുള്ളപ്പോൾ തന്നെ ഈ പാനിയിലേക്ക് നാരങ്ങ നീരും, അരച്ചെടുത്ത ബീറ്റ്‌റൂട്ടും, ചുക്കുപൊടിയും ചേർക്കുക. ഇനി അതിലേക്ക് ആവശ്യത്തിന് വെള്ളവും, കുതിർത്ത കസ്കസും ചേർത്ത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.

    Top