തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെ പോലെ തന്നെ തന്റെ വസ്ത്രങ്ങളിലും മേക്കപ്പിലും വ്യത്യസ്തത പുലർത്തുന്ന ഒരു താരമാണ് പാർവതി തിരുവോത്ത്. അത്പോലെ പാർവതിയുടെ ഫൊട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. എന്നാൽ ഇപ്പോഴിതാ ഫിലിംഫെയർ പുരസ്കാര വേദിയിലുള്ള പാർവതിയുടെ ലുക്കാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
മനോഹരമായ ഫ്ലോറൽ ഗ്ലിറ്റർ ഹെവി വർക്കുള്ള സ്ലീവ്ലെസ് കറുപ്പ് ഫ്രോക്കാണ് പാർവതിയുടെ ഓട്ട്ഫിറ്റ്. കൂടെ മരങ്ങളും പുക്കളും പക്ഷികളും അടക്കം പ്രകൃതിയുടെ മനോഹാരിത മുഴുവൻ ഉൾപ്പെടുന്നതാണ് ഫ്രോക്കിന്റെ ഡിസൈൻ. ഡീപ്പ് വീ നെക്കാണ്.
അതിൽ വസ്ത്രത്തിന് ഇണങ്ങുന്ന രീതിയിൽ മിനിമൽ മേക്കപ്പാണ് നടിധരിച്ചിട്ടുള്ളത്. ചുരുണ്ടമുടി പുട്ടപ്പ് ചെയ്തിരിക്കുന്ന രീതിയിലാണ് ഹെയർസ്റ്റൈൽ. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കാണ്. ഐ ലൈനറും മസ്കാരയും ഉപയോഗിച്ചിട്ടുണ്ട്. ഡ്രസിനു മാച്ചിങ്ങായാണ് ഹാങ്ങിങ് ബട്ടർഫ്ലൈ ഇയർറിങ്. പിന്നെ ഭംഗിയിൽ ഒരു കയ്യിൽ ബാൻഡും അണിഞ്ഞിരിക്കുന്നു.
അതേസമയം പാർവതിയുടെ പുതിയലുക്കിനെ പ്രശംസിച്ചും വിമർശിച്ചും നിരവധി കമന്റുകളുമെത്തി. ‘മനോഹരം’ എന്നാണ് സിനിമാതാരം ശ്രുതി ഹസൻ കമന്റ് ചെയ്തത്. ചിലയാളുകൾ ഇത് ഞങ്ങളുടെ പാർവതി തന്നെയാണോ എന്നും ചിലർ കമന്റ് ചെയ്തു. അതേസമയം നാടിന്റെ ഇപ്പോഴത്തെ അവസ്ഥ പാർവതി മറന്നു. ഇപ്പോൾ വയനാടിനൊപ്പം നിൽക്കണം എന്നിങ്ങനെയുള്ള കമന്റുകളും ഫോട്ടോക്ക് താഴെ എത്തി.