തന്തൂരി മുട്ട കഴിച്ചിട്ടുണ്ടോ?

വളരെ പെട്ടെന്ന് തന്നെ മുട്ട കൊണ്ട് പലതരത്തിലുള്ള വിഭവങ്ങള്‍ തയ്യാറാക്കാനും കഴിയും

തന്തൂരി മുട്ട കഴിച്ചിട്ടുണ്ടോ?
തന്തൂരി മുട്ട കഴിച്ചിട്ടുണ്ടോ?

മുട്ട കൊണ്ട് വ്യത്യസ്തമായ വിഭവങ്ങള്‍ തയ്യാറാക്കുന്നവരാണ് നമ്മള്‍. വളരെ പെട്ടെന്ന് തന്നെ മുട്ട കൊണ്ട് പലതരത്തിലുള്ള വിഭവങ്ങള്‍ തയ്യാറാക്കാനും കഴിയും. അത്തരത്തില്‍ ഇന്ന് നമുക്ക് എളുപ്പത്തില്‍ തയ്യാറാക്കാം തന്തൂരി മുട്ട.

വേണ്ട ചേരുവകള്‍

പുഴുങ്ങിയ മുട്ട – 6-7 എണ്ണം
പ്ലെയിന്‍ യോഗര്‍ട്ട് – 1 കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
മുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍
നാരങ്ങ നീര് – 1 ടേബിള്‍സ്പൂണ്‍
ഗരം മസാല – 1 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
എണ്ണ 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു മിക്‌സിങ് പാത്രത്തില്‍, തൈര്, ഗരം മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മല്ലിപ്പൊടി, മഞ്ഞള്‍ പൊടി, മുളകുപൊടി, നാരങ്ങ നീര്, ഉപ്പ് എന്നിവ ചേര്‍ത്ത് കുഴമ്പുരൂപത്തിലുള്ള പേസ്റ്റ് ആക്കി എടുക്കുക. പുഴുങ്ങിയ മുട്ടകള്‍ക്ക് മേല്‍ ഫോര്‍ക്ക് കൊണ്ട് തുളകള്‍ ഇടുക. ഈ മുട്ടകള്‍ ഇപ്പോള്‍ ഉണ്ടാക്കിവെച്ച പേസ്റ്റില്‍ ഇട്ട്, എല്ലാ വശത്തും മസാല പൊതിഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. മാരിനേറ്റ് ചെയ്ത ശേഷം, ഒരു ഗ്രില്‍ പാന്‍ എടുത്ത് ഇടത്തരം തീയില്‍ ചൂടാക്കി, കുറച്ച് എണ്ണ ഉപയോഗിച്ച് ബ്രഷ് ചെയ്യുക. ഗ്രില്‍ പാന്‍ ചൂടായിക്കഴിഞ്ഞാല്‍, മാരിനേറ്റ് ചെയ്ത മുട്ട ഇതില്‍ വയ്ക്കുക, ഇത് ഏകദേശം 3-4 മിനിറ്റ് വേവിക്കുക. എല്ലാ വശത്തും ഒരുപോലെ ബ്രൗണ്‍ നിറമാകണം. കരിഞ്ഞു പോകാതെ സൂക്ഷിക്കുക. ശേഷം, ഈ തന്തൂരി മുട്ടകള്‍ ഗ്രില്‍ പാനില്‍ നിന്നും സെര്‍വിങ് പ്ലേറ്റിലേക്ക് മാറ്റുക. ഇത് ഒരു തന്തൂരി സ്റ്റിക്കിന് മുകളില്‍ കുത്തി വയ്ക്കുക. ഈ മുട്ടകള്‍ ഗ്രീന്‍ ചട്ണി ഡിപ്പിനൊപ്പം ചൂടോടെ വിളമ്പുക.

Top