‘നീ ജെല്ലിക്കെട്ട് കണ്ടിട്ടുണ്ടോ ജെല്ലിക്കെട്ട്’: സുരേഷ് ഗോപി ചിത്രം വരാഹത്തിന്റെ ടീസര്‍ പുറത്ത്

‘നീ ജെല്ലിക്കെട്ട് കണ്ടിട്ടുണ്ടോ ജെല്ലിക്കെട്ട്’: സുരേഷ് ഗോപി ചിത്രം വരാഹത്തിന്റെ ടീസര്‍ പുറത്ത്

സുരേഷ് ഗോപി ചിത്രം വരാഹത്തിന്റെ ടീസര്‍ പുറത്ത് വന്നു. മമ്മൂട്ടിയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. വ്യത്യസ്ഥമായ രൂപത്തിലും ഭാവത്തിലും സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് വരാഹം. ഏറെ സസ്‌പെന്‍സും, ദുരൂഹതകളും നല്‍കുന്ന ഒരു ത്രില്ലര്‍ സിനിമയാണിതെന്ന് ഈ ടീസര്‍ വ്യക്തമാക്കുന്നു. സനല്‍. വി. ദേവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

‘നീ ജെല്ലിക്കെട്ട് കണ്ടിട്ടുണ്ടോ ജെല്ലിക്കെട്ട്. കാളയുടെ ഊന്നില്‍ പിടിച്ച് തൂങ്ങൂമ്പോള്‍. അതു മണ്ണില്‍ തല മുട്ടിച്ചൊരു പാച്ചിലുണ്ട്. കാളയുടെ തല താഴെ മുട്ടിന്ന് പിടിച്ചു കിടക്കുന്നവനു തോന്നണം. ആ നിമിഷം ശരിക്കും കാളയുണ്ടാക്കുന്നതാ… അവനെ കൊമ്പില്‍ കോര്‍ത്തെടുക്കണം…’ സുരേഷ് ഗോപിയുടെ ശബ്ദത്തിലുള്ള പ്രതികാരം നിറഞ്ഞ ഈ വാക്കുകളുമായി വരാഹം എന്ന ചിത്രത്തിന്റെ ടീസര്‍ എത്തിയിരിക്കുകയാണ്.

സുരേഷ് ഗോപിക്കു പുറമേ സുരാജ് വെഞ്ഞാറമൂടും ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂര്‍ എന്റെര്‍ടൈന്‍മെന്റ് എന്നീ ബാനറുകളില്‍ വിനീത് ജയ്ന്‍, സഞ്ജയ് പടിയൂര്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നവ്യാനായര്‍, പ്രാചി ടെഹ്‌ളാന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, സാദിഖ്, സരയൂ എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

കഥ – മനു.സി. കുമാര്‍,ജിത്തു. കെ. ജയന്‍. തിരക്കഥ – മനു സി.കുമാര്‍. സംഗീതം- രാഹുല്‍ രാജ്. ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ്- മന്‍സൂര്‍ മുത്തുട്ടി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -രാജാ സിംഗ്, കൃഷ്ണകുമാര്‍. ലൈന്‍ പ്രൊഡ്യൂസര്‍ – ആര്യന്‍ സന്തോഷ്. കലാസംവിധാനം – സുനില്‍. കെ. ജോര്‍ജ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – സ്യമന്തക് പ്രദീപ്. അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – പ്രേം പുതുപ്പള്ളി. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് – അഭിലാഷ് പൈങ്ങോട്. നിര്‍മ്മാണ നിര്‍വ്വഹണം – പൗലോസ് കുറുമറ്റം, ബിനു മുരളി. പി.ആര്‍.ഒ -വാഴൂര്‍ ജോസ്.

Top