കൊച്ചി: എം എം ലോറന്‍സിന്റെ മൃതദേഹം കൈമാറുന്നത് താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. സമ്മതപത്രം ഉദ്യോഗസ്ഥർ പരിശോധിക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശം. തീരുമാനമുണ്ടാകുന്നത് വരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി ഉത്തരവ്. ലോറൻസിന്റെ മകൾ ആശയുടെ ഹർജിയിലാണ് ഹൈക്കോടതി നടപടി.