ലൈംഗികാതിക്രമക്കേസില്‍ എച്ച്ഡി രേവണ്ണയ്ക്ക് ഉപാധികളോടെ ജാമ്യം

ലൈംഗികാതിക്രമക്കേസില്‍ എച്ച്ഡി രേവണ്ണയ്ക്ക് ഉപാധികളോടെ ജാമ്യം
ലൈംഗികാതിക്രമക്കേസില്‍ എച്ച്ഡി രേവണ്ണയ്ക്ക് ഉപാധികളോടെ ജാമ്യം

ലൈംഗികാതിക്രമക്കേസില്‍ എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം. ബെംഗളൂരു പീപ്പിള്‍ റെപ്രസന്ററ്റീവ് കോടതിയാണ് രേവണ്ണയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയടക്കണം, അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാകണം, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, കേസ് തീരും വരെ മൈസൂരുവിലെ കെ ആര്‍ നഗറില്‍ പ്രവേശിക്കരുത് എന്നിവയാണ് ഉപാധികള്‍.

ഈ മാസം നാലിനാണ് ജെഡിഎസ് എംഎല്‍എ എച്ച്.ഡി. രേവണ്ണ അറസ്റ്റിലായത്. എച്ച്.ഡി ദേവഗൗഡയുടെ വീട്ടില്‍ നിന്നാണ് രേവണ്ണയെ കസ്റ്റിഡിയിലെടുത്തത്. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊട്ടുപോയ കേസില്‍ രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ബംഗളൂരു പീപ്പിള്‍ റെപ്രസന്ററ്റീവ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മൈസൂരു സ്വദേശിയായ ഇരയുടെ മകന്റെ പരാതിയിലായിരുന്നു കേസ്. ഇതിന് പിന്നാലെ എച്ച്.ഡി രേവണ്ണക്കായി വ്യാപക തെരച്ചിലിലായിരുന്നു അന്വേഷണസംഘം. നോട്ടീസ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകത്തിനെ തുടര്‍ന്ന് രേവണ്ണക്കെതിരെ പൊലീസ് ലൂക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

Top