ഡല്‍ഹി: കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ കാര്‍ കുടുങ്ങി രണ്ടുപേര്‍ മരിച്ചു. ഫരീദാബാദ് അടിപ്പാതയില്‍ ഉണ്ടായ അപകടത്തില്‍ എച്ച്.ഡി.എഫ്.സി ബാങ്ക് മാനേജര്‍ ഗുരുഗ്രാം സ്വദേശി പുണ്യശ്രേയ ശര്‍മ, കാഷ്യര്‍ വിരാജ് ദ്വിവേദി എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം കാറില്‍ ഇരുവരും ഫരീദാബാദില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് ഇവര്‍ മുന്നോട്ടുപോകുകയായിരുന്നു.ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും രണ്ടുദിവസമായി കനത്ത മഴ തുടരുകയാണ്.