‘കേന്ദ്ര നിയമം നടപ്പായാല്‍ സ്വരാജ് റൗണ്ടില്‍പ്പോലും വെടിക്കെട്ട് നടക്കില്ല’; വി.എന്‍.വാസവന്‍

ഇതനുസരിച്ച്, തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണമായ വെടിക്കെട്ട് സ്വരാജ് റൗണ്ടില്‍പ്പോലും നടക്കില്ല.

‘കേന്ദ്ര നിയമം നടപ്പായാല്‍ സ്വരാജ് റൗണ്ടില്‍പ്പോലും വെടിക്കെട്ട് നടക്കില്ല’; വി.എന്‍.വാസവന്‍
‘കേന്ദ്ര നിയമം നടപ്പായാല്‍ സ്വരാജ് റൗണ്ടില്‍പ്പോലും വെടിക്കെട്ട് നടക്കില്ല’; വി.എന്‍.വാസവന്‍

തിരുവനന്തപുരം: സ്‌ഫോടകവസ്തു നിയമത്തിലെ ഭേദഗതി പ്രാബല്യത്തിലായാല്‍ കേരളത്തിലെ ആരാധനാലയങ്ങളിലെ വെടിക്കെട്ട് മുടങ്ങുമെന്ന് ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍. ഇത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം തൃശൂര്‍ പൂരം ഉള്‍പ്പടെ ആരാധനാലയങ്ങളിലെ വെടിക്കെട്ട് ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെടിക്കെട്ട് പുരയില്‍നിന്ന് 200 മീറ്റര്‍ അകലെയാകണം വെടിക്കെട്ട് നടത്താനെന്നാണു പ്രധാന ഭേദഗതി. ഇതനുസരിച്ച്, തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണമായ വെടിക്കെട്ട് സ്വരാജ് റൗണ്ടില്‍പ്പോലും നടക്കില്ല. വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഇറക്കിയ ഉത്തരവ് തൃശൂര്‍ പൂരത്തെ തകര്‍ക്കാനുള്ള നീക്കമായേ കാണാനാകൂ.

Read Also:കോണ്‍ഗ്രസ് കേവലം തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ബിജെപിയുമായി സംഘം ചേരുന്നു; പി രാജീവ്

ഫയര്‍ലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റര്‍ വേണമെന്നും ഉത്തരവിലുണ്ട്. പ്രധാന ആരാധനാലയങ്ങളുടെ മൈതാനത്തില്‍ ഇതിനു വേണ്ട സൗകര്യങ്ങളില്ല. പുതിയ നിയന്ത്രണം പ്രകാരം സ്വരാജ് റൗണ്ടിന്റെ പരിസരത്തുപോലും ആളെ നിര്‍ത്താന്‍ കഴിയില്ല. അനാവശ്യമായും യുക്തിയില്ലാത്തതുമായ തീരുമാനമാണിത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം ഒട്ടനവധി ആരാധനാലയങ്ങളിലെ ചടങ്ങുകളെ ബാധിക്കും. ഇത് പിന്‍വലിക്കണമെന്നും മന്ത്രി പറഞ്ഞു.

Top