മൂന്ന് ജീവനുകൾക്ക് രക്ഷകനായി; രക്ഷാപ്രവർത്തനത്തിനൊടുവിൽ പ്രജീഷ് മരണത്തിലേക്ക്

മൂന്ന് ജീവനുകൾക്ക് രക്ഷകനായി; രക്ഷാപ്രവർത്തനത്തിനൊടുവിൽ പ്രജീഷ് മരണത്തിലേക്ക്
മൂന്ന് ജീവനുകൾക്ക് രക്ഷകനായി; രക്ഷാപ്രവർത്തനത്തിനൊടുവിൽ പ്രജീഷ് മരണത്തിലേക്ക്

മേപ്പാടി: ചൂരൽമലയിൽ എന്തുനടന്നാലും ആദ്യം ഓടിയെത്തിയിരുന്നത് പ്രജീഷാണ്‌. 2019-ലും 20-ലും പുത്തുമലയിലും മുണ്ടക്കൈയിലുമുണ്ടായ പ്രകൃതിദുരന്തങ്ങളിലും രക്ഷാപ്രവർത്തകനായി മുൻപന്തിയിലുണ്ടായിരുന്നു. വയനാട്ടിലെ ദുരന്തത്തിലും ആ മനുഷ്യ സ്‌നേഹി രക്ഷകനായത് മൂന്ന് ജീവനുകൾക്കാണ് ചൂരൽമലയിലെ ആശുപത്രി പാടിയിൽ താമസിച്ചിരുന്ന അമ്മ, സഹോദരൻ, കിടപ്പുരോഗിയായ മറ്റൊരാൾ

എന്നിവരെ സുരക്ഷിതമായി തോളിൽ ചുമന്ന് ആശുപത്രിവരാന്തയിൽ എത്തിച്ചശേഷം രക്ഷാപ്രവർത്തനത്തിനായി വീണ്ടും യാത്രയായ ആ യുവാവ് പിന്നെ തിരികെ വന്നില്ല. മറ്റാരെങ്കിലും പാടിയിലുണ്ടോയെന്ന് പരിശോധിക്കാൻ ചെന്ന പ്രജീഷ് ദുരന്തത്തിൽപെടുകയായിരുന്നു. പാടിമുറികളിലെ കിടപ്പുരോഗിയടക്കം രണ്ടാളെയൊഴിച്ച് മറ്റുള്ളവരെ ദുരന്തത്തിനുമുൻപ്‌ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.

Top