CMDRF

താനും ആലിയയുമായി ഉള്ളത് ഒരു ആത്മീയ ബന്ധം, അതുകൊണ്ടാണ് പിന്തുണച്ചത്; രണ്‍ദീപ് ഹൂഡ

താനും ആലിയയുമായി ഉള്ളത് ഒരു ആത്മീയ ബന്ധം, അതുകൊണ്ടാണ് പിന്തുണച്ചത്; രണ്‍ദീപ് ഹൂഡ
താനും ആലിയയുമായി ഉള്ളത് ഒരു ആത്മീയ ബന്ധം, അതുകൊണ്ടാണ് പിന്തുണച്ചത്; രണ്‍ദീപ് ഹൂഡ

മുംബൈ: ആലിയ ഭട്ടിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന നടിയാണ് കങ്കണ റണാവത്ത്. ആലിയ ഒരു സാധാരണ നടി മാത്രമാണെന്നായിരുന്നു കങ്കണ 2019ല്‍ പറഞ്ഞത്. എന്നാല്‍ അന്ന് നടന്‍ രണ്‍ദീപ് ഹൂഡ ആലിയയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കങ്കണ ആലിയയെ ലക്ഷ്യം വച്ചപ്പോള്‍ താന്‍ ആലിയക്ക് നല്‍കിയ പിന്തുണയെക്കുറിച്ച് പറയുകയാണ് രണ്‍ദീപ്. യുട്യൂബര്‍ സിദ്ധാര്‍ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍. 2014ല്‍ ആലിയയും രണ്‍ദീപും ഒരുമിച്ച് അഭിനയിച്ച ഇംതിയാസ് അലി ചിത്രമാണ് ഹൈവേ.

താനും ആലിയയുമായി ഉള്ളത് ഒരു ആത്മീയ ബന്ധമെന്നാണ് രണ്‍ദീപ് പറയുന്നത്. ”ഹൈവേയുടെ ചിത്രീകരണത്തിനിടയില്‍ ആലിയയുമായി എനിക്ക് ഒരു ആത്മീയ ബന്ധം ഉടലെടുത്തു. അവള്‍ക്കും അങ്ങനെ തന്നെയാണോ എന്ന് എനിക്കറിയില്ല. അത് അവളുടെ ഇഷ്ടമാണ്. എനിക്ക് എനിക്കുവേണ്ടി മാത്രമേ സംസാരിക്കാന്‍ കഴിയൂ. ആലിയ എപ്പോഴും പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നതായും പഠിക്കുന്നതായും കണ്ടു. ആലിയയെ (കങ്കണ റണാവത്ത്) അന്യായമായി ടാര്‍ഗെറ്റു ചെയ്തതിനാലാണ് ഞാന്‍ ആലിയയ്ക്കായി ആത്മാര്‍ഥമായി നിലകൊണ്ടത്. ഞാന്‍ അതിനെക്കുറിച്ച് ഇത്ര ആഴത്തില്‍ ചിന്തിച്ചിട്ടില്ല” രണ്‍ദീപ് പറഞ്ഞു.

‘ഗല്ലി ബോയ്’ റിലീസ് ചെയ്ത സമയത്താണ് കങ്കണ ആലിയയുടെ അഭിനയത്തെ പരിഹസിച്ച് സംസാരിച്ചത്. ഗല്ലി ബോയിയിലെ ആലിയയുടെ പ്രകടനം സാധാരണ പ്രകടനം മാത്രമാണെന്നായിരുന്നു കങ്കണയുടെ പ്രതികരണം. ആ സമയത്ത് ബോളിവുഡ് ലൈഫ് എന്ന വെബ്‌സൈറ്റ് നടത്തിയ 2019ലെ മികച്ച നടിയെ തെരഞ്ഞെടുക്കാനുള്ള സര്‍വെയില്‍ മണികര്‍ണികയിലെ അഭിനയത്തിന് കങ്കണക്ക് 37 ശതമാനം വോട്ടും ആലിയക്ക് 33 ശതമാനം വോട്ടും ലഭിച്ചിരുന്നു. ഇതിനെക്കുറിച്ച് കങ്കണയുടെ പ്രതികരണം തേടിയപ്പോള്‍ ”എനിക്ക് നാണക്കേട് തോന്നുന്നു. തോല്‍പ്പിക്കാന്‍ പാകത്തില്‍ ഗല്ലി ബോയിയില്‍ എന്തു പ്രകടനമാണ് ആലിയ കാഴ്ച വച്ചത്. തുറന്നു സംസാരിക്കുന്ന പെണ്‍കുട്ടി, ബോളിവുഡിന്റെ തീപ്പൊരി പെണ്‍കുട്ടി, സ്ത്രീ ശാക്തീകരണം, നല്ല അഭിനയം..ഈ നാണക്കേടില്‍ നിന്നും ദയവായി എന്നെ ഒഴിവാക്കൂ” എന്നായിരുന്നു കങ്കണയുടെ മറുപടി.

Top