തനിക്ക് വലതു കാലും ഉണ്ട് ! എൽ ക്ലാസികോ ഗോളിന് പിന്നാലെ വൈറലായി യമാലിന്റെ പോസ്റ്റ്

ഗോളടിക്കാനായി യമാൽ കൂടുതലായി ഇടതുകാലിനെയാണ് ആശ്രയിക്കുന്നതെന്ന് കായിക ലോകത്ത് വിലയിരുത്തലുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസത്തെ ഗോളോടെ ഇത്തരം വാദങ്ങളുടെ മുനയൊടിക്കുക കൂടിയാണ് യമാൽ ചെയ്തത്.

തനിക്ക് വലതു കാലും ഉണ്ട് ! എൽ ക്ലാസികോ ഗോളിന് പിന്നാലെ വൈറലായി യമാലിന്റെ പോസ്റ്റ്
തനിക്ക് വലതു കാലും ഉണ്ട് ! എൽ ക്ലാസികോ ഗോളിന് പിന്നാലെ വൈറലായി യമാലിന്റെ പോസ്റ്റ്

ലോകമെമ്പാടുമുള്ള കാല്പന്തുകളിയുടെ ആരാധകർ ആകാംഷയോടെയും ആവേശത്തോടെയും കാത്തിരുന്ന മത്സരമായിരുന്നു കഴിഞ്ഞ ദിവസത്തെ ലാ ലീഗയിലെ എൽ ക്ലാസികോയിൽ റയൽ മാഡ്രിഡും ബാഴ്സലോണയുടെയും തകർപ്പൻ പോരാട്ടം. കളിക്കളത്തിൽ മാഡ്രിഡി നെതിരെ തകർപ്പൻ ജയം നേടിയതിന് പിന്നാലെ രസകരമായ പോസ്റ്റുമായി ബാഴ്സ താരം ലാമിൻ യമാൽ ഇപ്പോൾ സോഷ്യൽ മീഡിയ കയ്യടക്കിയിരിക്കുകയാണ്. ‘സ്വന്തം ആരാധകരേക്കാൾ എതിരാളികളുടെ ആരാധകരുള്ള സ്റ്റേഡിയത്തിൽ കളിക്കുകയെന്നത് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണെന്നായിരുന്നു’ യമാലിന്റെ ആ പോസ്റ്റ്.

ആവേശഭരിതമായ കളിക്കളത്തിലെ 77ാം മിനിറ്റിൽ തന്റെ ഗോളോടെ വലതുകാൽ നിങ്ങൾക്ക് ഉണ്ടെന്ന് ഞങ്ങൾ കരുതിയിരുന്നില്ലെന്ന് മാഡ്രിഡുകാർ പറയുമെന്നായിരുന്നു ലമീൻ യമാലിന്റെ മറ്റൊരു പോസ്റ്റ്. ഗോളടിക്കാനായി യമാൽ കൂടുതലായി ഇടതുകാലിനെയാണ് ആശ്രയിക്കുന്നതെന്ന് കായിക ലോകത്ത് വിലയിരുത്തലുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസത്തെ ഗോളോടെ ഇത്തരം വാദങ്ങളുടെ മുനയൊടിക്കുക കൂടിയാണ് യമാൽ ചെയ്തത്. തന്റെ ഈ വലതുകാൽ ഗോൾ ആഘോഷിക്കുക കൂടിയാണ് പോസ്റ്റിലൂടെ യമാൽ ചെയ്തിരിക്കുന്നത്.

Also Read: എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ ഗോള്‍മഴയില്‍ മുക്കി ബാഴ്സലോണ

ദുഃസ്വപ്നങ്ങളിൽ പോലും പ്രതീക്ഷിക്കാത്ത തോൽവി

REALMADRID AND BARCELONA

കായികലോകം നോക്കിക്കണ്ട ലാ ലിഗയുടെ തുടക്കത്തിൽ ഞങ്ങൾ വിജയിക്കുമ്പോൾ മിഡ് ടേബിൾ എതിരാളികൾക്കെതിരെയാണ് ആ ജയങ്ങളെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, ഒരാഴ്ചക്കുള്ളിൽ തന്നെ മികച്ച രണ്ട് ടീമുകളെ തങ്ങൾ പരാജയപ്പെടുത്തിയെന്നായിരുന്നു യമാലിന്റെ മൂന്നാമത്തെ പോസ്റ്റ്. എൽ ക്ലാസികോ പോരിൽ റയൽ മാഡ്രിഡിനെതിരെ ബാഴ്സലോണ തകർപ്പൻ ജയം നേടിയിരുന്നു. എതിരില്ലാത്ത നാല് ഗോളിനാണ് അപ്പോൾ ബാഴ്സയുടെ ജയം. ബാഴ്സക്ക് വേണ്ടി റോബർട്ട് ലെവൻ​ഡോസ്കി രണ്ട് ഗോളുകൾ നേടി. യുവതാരം ലാമിൻ യമാലിന്റേയും റാഫീഞ്ഞയുടേയും വകയായിരുന്നു മറ്റ് രണ്ട് സൂപ്പർ ഗോളുകൾ.

Also Read: എന്താപ്പോ ണ്ടായേ..? കിവീസിനെതിരെ പൂനെ ടെസ്റ്റില്‍ തോല്‍ക്കാനുണ്ടായ കാരണത്തെ കുറിച്ച് രോഹിത്

ഏറെ കാത്തിരിപ്പും കാലവും കഴിഞ്ഞെങ്കിലും എന്തായാലും തങ്ങളുടെ ദുഃസ്വപ്നങ്ങളിൽ പോലും പ്രതീക്ഷിക്കാത്ത തോൽവിയാണ് റയലിന് കഴിഞ്ഞ ദിവസം ഉണ്ടായത്. ഗോ​ളൊഴിഞ്ഞ ആദ്യ പകുതിക്ക് ശേഷം മത്സരം റയലിൽ നിന്നും തട്ടിയെടുത്തത് ലെവൻഡോസ്കിയുടെ ഇരട്ട ഗോളുകളാണ്. രണ്ട് മിനിറ്റിനുള്ളിലാണ് ലെവൻഡോസ്കി രണ്ട് ഗോളുകൾ നേടിയത്. 54,56 മിനിറ്റുകളിലാണ് രണ്ട് ഗോളുകളും പിറന്നത്. 77ാം മിനിറ്റിൽ യമാലും 84ാം മിനിറ്റി റാഫീഞ്ഞയും പിന്നീട് ബാഴ്സലോണക്കായി ലക്ഷ്യംകണ്ടു.

Top