മകളെ വിവാഹം കഴിക്കാൻ ഭാര്യയ്ക്ക് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമം

2022 ജനുവരിയിൽ തന്‍റെ ഭാര്യയുടെ മകൾ നൽകിയ ഒരു പദാർത്ഥം ഭാര്യയ്ക്ക് കുടിക്കാനായി വാങ്ങിയ കൊക്കകോളയില്‍ ചേര്‍ക്കുകായയിരുന്നെന്ന് റൂഫ് പോലീസിനെ അറിയിച്ചു.

മകളെ വിവാഹം കഴിക്കാൻ ഭാര്യയ്ക്ക് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമം
മകളെ വിവാഹം കഴിക്കാൻ ഭാര്യയ്ക്ക് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമം

ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെ വിവാഹം കഴിക്കാനായി ഭാര്യയ്ക്ക് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചയാൾക്ക് നാല് വർഷം തടവ് ശിക്ഷ. കൊക്കകോളയിൽ മയക്കുമരുന്നിനൊപ്പം വിഷം കലർത്തിയായിരുന്നു ഇയാൾ തൻറെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇൻഡ്യാനയിൽ നിന്നുള്ള ആൽഫ്രഡ് ഡബ്ല്യു. റൂഫ് (71) കുറ്റം സമ്മതിച്ചതിനാൽ ഇയാളെ നാല് വർഷത്തെ തടവിനും അഞ്ച് വർഷത്തെ നല്ലനടപ്പിനുമാണ് കോടതി വിധിച്ചത്. അതേസമയം കൊലപാതകം നടത്താനുള്ള ഗൂഢാലോചനക്കുറ്റത്തിൽ ഇന്നും ഇയാളെ ഒഴിവാക്കി.

2022 ജനുവരിയിൽ തൻറെ ഭാര്യയുടെ മകൾ നൽകിയ ഒരു പദാർത്ഥം ഭാര്യയ്ക്ക് കുടിക്കാനായി വാങ്ങിയ കൊക്കകോളയിൽ ചേർക്കുകായയിരുന്നെന്ന് റൂഫ് പോലീസിനെ അറിയിച്ചെന്ന് യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്തു. അതേസമയം ഇരുവരുടെയും ജീവിതം അങ്ങേയറ്റം അക്രമാസക്തമായിരുന്നെന്നും കഴിഞ്ഞ വർഷം ഇയാൾ ഭാര്യയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നെന്നും വാദിഭാഗം കോടതിയിൽ വാദിച്ചു. റൂഫ് നൽകിയ മയക്കുമരുന്ന കലർന്ന കൊക്കക്കോള കുടിച്ച് റൂഫിൻറെ ഭാര്യ ലിസ ബിഷപ്പ് തലവേദന, മയക്കം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടെ ആറ് ദിവസത്തോളം ആശുപത്രയിൽ ചികിത്സതേടി. റൂഫ് തനിക്ക് കുടിക്കാനായി നൽകിയ കൊക്കക്കോളയുടെ കുപ്പി പോലീസിനെ ഏൽപ്പിച്ചിരുന്നു. ഈ കുപ്പിയിൽ നിന്നും പോലീസ് കൊക്കെയ്ൻ, മോളി അഥവാ എക്സ്റ്റസി എന്നും അറിയപ്പെടുന്ന എംഡിഎംഎ, ഒരു തരം ഡിപ്രസൻറ് ബെൻസോഡിയാസെപൈൻ എന്നീ ലഹരി മരുന്നുകളുടെ ലക്ഷണങ്ങൾ കണ്ടെത്തിയെങ്കിലും ഇതിൽ ഏത് ലഹരി മരുന്നാണ് ഇയാൾ ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമല്ല.

Also Read:ഏഴു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിയ്ക്ക് കഠിനതടവും പിഴയും

ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളുമായി തനിക്ക് ലൈംഗിക ബന്ധം ഉണ്ടായിരുന്നെന്നും അവൾ നൽകിയ ലഹരി മരുന്നാണ് ഭാര്യയുടെ പാനീയത്തിൽ കലർത്തിയതെന്നും റൂഫ് പോലീസിനോട് പറഞ്ഞു. അതേസമയം, മകളെ പോലീസ് പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് റൂഫിനെ മാത്രമാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. “അവസാനം അവളെ കൊല്ലാൻ” താൻ മയക്കുമരുന്ന് പാനീയത്തിൽ ചേർത്തുവെന്നായിരുന്നു റൂഫ് കോടതിയിൽ പറഞ്ഞത്. പ്രതി കുറ്റം സമ്മതിച്ചതിനാൽ നാല് വർഷത്തെ തടവും അഞ്ച് വർഷത്തെ നല്ലനടപ്പുമാണ് കോടതി വിധിച്ചത്.

Top