സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരന് 123 വർഷം തടവ്

കേസിന്‍റെ വിചാരണ വേളയില്‍ പെണ്‍കുട്ടിയും അമ്മയും അമ്മാവനും കൂറുമാറിയിരുന്നു

സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരന് 123 വർഷം തടവ്
സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരന് 123 വർഷം തടവ്

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ 19 വയസുള്ള സഹോദരന് 123 വര്‍ഷം തടവ് ശിക്ഷ. മഞ്ചേരി പോക്സോ കോടതിയുടേതാണ് വിധി. 7 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ തുക പെൺകുട്ടിയുടെ ക്ഷേമത്തിനായി കൈമാറും.12 വയസിലാണ് കുട്ടി പീഡനത്തിന് ഇരയായത്. തുടർന്ന് ഗര്‍ഭിണിയായ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു. മഞ്ചേരി പോക്‌സോ കോടതി ജഡ്ജി എ എം അഷ്‌റഫ് ആണ് ശിക്ഷ വിധിച്ചത്.

കേസിന്‍റെ വിചാരണ വേളയില്‍ പെണ്‍കുട്ടിയും അമ്മയും അമ്മാവനും കൂറുമാറിയിരുന്നു. ഡിഎന്‍എ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. വിധി കേട്ടയുടൻ പ്രതി കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. 2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

Top