CMDRF

സ്വർണ മെഡൽ നേടി നാട്ടിലെത്തി; പിന്നാലെ അർഷാദ് നദീം പാക് ഭീകരനൊപ്പം; ദൃശ്യങ്ങൾ പുറത്ത്

സ്വർണ മെഡൽ നേടി നാട്ടിലെത്തി; പിന്നാലെ അർഷാദ് നദീം പാക് ഭീകരനൊപ്പം; ദൃശ്യങ്ങൾ പുറത്ത്
സ്വർണ മെഡൽ നേടി നാട്ടിലെത്തി; പിന്നാലെ അർഷാദ് നദീം പാക് ഭീകരനൊപ്പം; ദൃശ്യങ്ങൾ പുറത്ത്

ഇസ്ലാമാബാദ്: ഒളിമ്പിക്‌സിൽ സ്വർണ മെഡൽ നേടുന്ന ആദ്യ പാകിസ്താൻ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ പാക് ഭീകരനോട് സംസാരിക്കുന്ന ജാവലിൻ താരം അർഷാദ് നദീമിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇന്ത്യയും അമേരിക്കയുമടക്കം തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുള്ള ഭീകരൻ മുഹമ്മദ് ഹാരിസ് ധറിനൊപ്പമുള്ള നദീമിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇത് സൈബറിടത്ത് വലിയ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.

നിലവിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ നൽകുന്ന വിവരമനുസരിച്ച് നിരോധിത ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുടെ (എൽഇടി) രാഷ്ട്രീയ മുന്നണിയായ മിലി മുസ്ലീം ലീഗിന്റെ (എംഎംഎൽ) ജോയിന്റ് സെക്രട്ടറിയാണ് ഭീകരനെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഹാരിസ് ധർ.

അതേസമയം പാരീസ് ഒളിമ്പിക്‌സിനു ശേഷം നദീം പാകിസ്താനിൽ തിരിച്ചെത്തിയ ശേഷമായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം അവകാശപ്പെടുന്നു. എന്നാൽ കൂടിക്കാഴ്ചയുടെ സമയം കൃത്യമായി സ്ഥിരീകരിക്കാൻ നിലവിൽ സുരക്ഷാ ഏജൻസികൾക്കായിട്ടില്ല.

എന്നാൽ 166 പേരുടെ മരണത്തിനിടയാക്കിയ 2008-ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഹാഫിസ് സയീദ് കൊണ്ടുവന്ന സംഘടനയാണ് മിലി മുസ്ലീം ലീഗ്. അതേസമയം 2018-ൽ ഹാരിസ് ധർ ഉൾപ്പടെ ഏഴ് എംഎംഎൽ നേതാക്കളെ യുഎസ് ഭീകരരായി പ്രഖ്യാപിച്ചിരുന്നു. ലഷ്‌കർ ഇ ത്വയ്ബയ്ക്കു വേണ്ടി പ്രവർത്തിച്ചു എന്ന കാരണത്താലായിരുന്നു ഈ പ്രഖ്യാപനം.

അതേസമയം 2017-ലാണ് സയീദ് എംഎംഎൽ രൂപീകരിച്ചത്. എന്നാൽ 2018-ലെ തിരഞ്ഞെടുപ്പിൽ എംഎംഎൽ മത്സരിക്കുമെന്നും സയീദ് പ്രഖ്യാപിച്ചിരുന്നു. പക്ഷെ യുഎസ് ഉപരോധം ഏർപ്പെടുത്തിയതോടെ അവർക്ക് രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യാൻ സാധിച്ചിരുന്നില്ല.

Top