ചുരിദാർ ധരിച്ച കാരണം കണ്ടന്റ് കിട്ടിയില്ലെന്നു പറഞ്ഞു: ഉള്ളു തുറന്നു മാളവിക

ചുരിദാർ ധരിച്ച കാരണം കണ്ടന്റ് കിട്ടിയില്ലെന്നു പറഞ്ഞു: ഉള്ളു തുറന്നു മാളവിക
ചുരിദാർ ധരിച്ച കാരണം കണ്ടന്റ് കിട്ടിയില്ലെന്നു പറഞ്ഞു: ഉള്ളു തുറന്നു മാളവിക

താൻ നേരിട്ട സമൂഹമാധ്യമങ്ങളിലെ ആക്രമങ്ങളെക്കുറിച്ചും നിയന്ത്രണമില്ലായ്മയെക്കുറിച്ചും തുറന്നു പറഞ്ഞ് നടി മാളവിക മോഹനൻ. സോഷ്യൽ മീഡിയയിൽ ആരുടെ മുഖമാണോ പ്രദർശിപ്പിക്കുന്നത് അവർക്കാണ് വിമർശനം ലഭിക്കുകയെന്നും, ഒപ്പം മോശം രീതിയിൽ ചിത്രങ്ങളും വിഡിയോയും എടുത്ത് പ്രചരിപ്പിക്കുന്നവർക്ക് ഒന്നും സംഭവിക്കില്ലെന്നും മാളവിക പറയുന്നു. ‌‌‌

അതേസമയം , സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ ഇല്ലാത്തതുകൊണ്ടാണ് തോന്നുന്നത് പറയുന്നത്. സോഷ്യൽ മീഡിയയിൽ ആരുടെ മുഖമാണോ പ്രദർശിപ്പിക്കുന്നത് , അവർക്കാണ് തെറി കിട്ടുന്നത് അല്ലാതെ മോശം രീതിയിൽ ചിത്രങ്ങളും വിഡിയോയും എടുത്തിട്ടു പ്രചരിപ്പിക്കുന്നവർക്കല്ല. തീർച്ചയായും ഓരോരുത്തരും അവരവരുടെ പേജിനു വ്യൂ കിട്ടാൻ വേണ്ടി അവർക്ക് എന്താണോ ആവശ്യം അതാണ് പോസ്റ്റ് ചെയ്യുന്നത്. കണ്ടന്റ് ഇടുമ്പോൾ വേണമെങ്കിൽ നല്ല രീതിയിൽ ചെയ്യാം. തനിക്ക്സൈബർ അറ്റാക്ക് എപ്പോഴും ഉണ്ടാകാറുണ്ട്.

എന്നാൽ സമൂഹമാധ്യമങ്ങൾ ഇപ്പോൾ കൂടുതൽ വ്യാപകമായി എല്ലാവരും ഉപയോഗിക്കുന്നതുകൊണ്ട് അത് കുറച്ചു കൂടുതലാണ്. ഒരു ലൈസൻസ് ഇല്ലാതെ എന്തും പറയുകയാണ്. നിലവിൽ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഇത് അനുഭവിക്കുന്നുണ്ട്. അതേസമയം ഈ പ്രവണത വളരെ മോശമായിട്ടാണ് തോന്നുന്നത്. നമ്മളെ ഒന്നും നേരിട്ട് അറിയാത്ത ആൾക്കാരാണ് നമ്മളെപ്പറ്റി ഓരോന്ന് പറയുന്നത് പറയുന്നത്.’ മാളവിക പറയുന്നു.

വസ്ത്രത്തെ പോലും കണ്ടന്റ് ആക്കുന്നു!

താൻ ഒരിക്കൽ ഒരു പരിപാടിക്ക് പോയപ്പോൾ ചുരിദാർ ആണ് ഇട്ടിരുന്നത്. അതേസമയം എന്റെ ഒപ്പമുള്ളവരോട് നേരത്തെ തന്നെ വിളിച്ചു ചോദിക്കും എന്ത് വസ്ത്രമാണ് ഇട്ടിരിക്കുന്നത് എന്ന്. എന്നാൽ അവിടെ വന്നു വിഡിയോ എടുത്തിട്ട് പറയുകയാണ് ഞാൻ ഇത് പോസ്റ്റ് ചെയ്യില്ല കാരണം എനിക്ക് കണ്ടന്റായി ആവശ്യമുള്ളത് കിട്ടിയില്ല എന്ന്. അന്നൊക്കെ എന്ത് ചിന്താരീതിയാണ് ഇതൊക്കെ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്നാൽ എന്റെ കൂടെയുള്ളവർ മറുപടി അപ്പോത്തന്നെ പറഞ്ഞിട്ടുണ്ട്. അതേസമയം നമ്മളെക്കൊണ്ട് അവർക്ക് ജീവിക്കാൻ പറ്റുന്നുണ്ടെങ്കിൽ ആയിക്കോട്ടെ എന്ന് ഞാനും ആലോചിക്കും.’ മാളവിക പറഞ്ഞു.

തീർച്ചയായും ഏതൊരു മേഖലയിലായാലും അവർക്ക് സ്‌പേസ് കിട്ടുക എന്നുള്ളത് സ്ത്രീകൾ എപ്പോഴും ആഗ്രഹിക്കുന്ന കാര്യമാണ്. അതേസമയം നമുക്ക് ഇഷ്ടമുള്ളത് ചെയ്യാൻ ഒരു സ്പേസ് കിട്ടുക എന്നുള്ളതാണ് പ്രധാനം. തനിക്ക്അത് കിട്ടിയതിൽ സന്തോഷമുണ്ട്. ഒരിക്കലും പുരുഷന്മാരേക്കാൾ ഒട്ടും പിന്നിലല്ല സ്ത്രീകൾ. എല്ലാ തരത്തിലും ഒരുപോലത്തെ പരിശ്രമം തന്നെയാണ് ചെയ്യുന്നത്. ചിലപ്പോഴെങ്കിലും ഒരുപടി മുന്നിൽ തന്നെയാണ്. നമുക്ക് വേണ്ടത് , എന്താണോ ചെയ്യുന്നത് അത് വിജയകരമായി ചെയ്യുക എന്നുള്ളതാണ്.’ മാളവിക കൂട്ടിച്ചേർത്തു.

Top