പാലക്കാട്: പത്ത് ദിവസമായി പാലക്കാട് ഇടവാണി ഊരില്‍ പലര്‍ക്കും മുന്നില്‍ കരടി എത്തിയിരുന്നു. എന്നാല്‍ വിശ്രമം ഊരിലെ ഒരു പ്ലാവിലാണെന്ന് ഇന്നലെയാണ് കണ്ടെത്തിയത് . പൂതൂരില്‍ നിന്നെത്തിയ വനംവകുപ്പ് സംഘം കരടിയെ പടക്കം പൊട്ടിച്ച് പ്ലാവില്‍ നിന്ന് താഴെയിറക്കി കാട് കയറ്റി. എങ്കിലും ഒരു മണിക്കൂറിന് ശേഷം കരടി ഊരിലെ പ്ലാവിലേക്ക് വീണ്ടും തിരിച്ചെത്തുകയായിരുന്നു. ആളുകള്‍ ബഹളം വച്ചും ചിലര്‍ കല്ലെറിഞ്ഞും കരടിയെ താഴെയിറക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
ജൂലൈ മാസത്തില്‍ തിരുവനന്തപുരം വിതുര ബോണക്കാട് കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലാലാ (58) യ്ക്കാണ് പരിക്കേറ്റത്. ലൈനിലെ ലാലായെ (58) ആണ് രണ്ട് കരടികള്‍ ആക്രമിച്ചത്. ലാലായെ അടിച്ച് നിലത്തിട്ട ശേഷം ഇടതുകാലിന്റെ മുട്ടിലും വലതു കൈയുടെ മുട്ടിലുമാണ് കടിച്ച് പരുക്കേല്‍പ്പിച്ചത്. 58കാരന്റെ നിലവിളി കേട്ട് വീട്ടുകാരും അയല്‍ക്കാരും ഓടിയെത്തിയപ്പോള്‍ കരടി ഓടി രക്ഷപ്പെടുകയായിരുന്നു.