CMDRF

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ കിടന്നുറങ്ങി; വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്ത് പൊലീസ്

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ കിടന്നുറങ്ങി; വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്ത് പൊലീസ്
മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ കിടന്നുറങ്ങി; വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്ത് പൊലീസ്

കോയമ്പത്തൂര്‍: മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ അതേ വീട്ടില്‍ തന്നെ കിടന്നുറങ്ങിപ്പോയി. കരുമത്താംപട്ടി സ്വദേശി ബാലസുബ്രഹ്‌മണ്യനെയാണ് ഉടന്‍ തന്നെ സ്ഥത്തെത്തിയ പൊലീസും വീട്ടുടമയും ചേര്‍ന്ന് പിടികൂടിയത്. കാട്ടൂര്‍ രാംനഗറിലെ നെഹ്റു സ്ട്രീറ്റില്‍ താമസിക്കുന്ന രാജന്റെ വീട്ടിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം പകല്‍സമയത്ത് രാജന്‍ വീട് പൂട്ടി ഭാര്യയുടെ വീട്ടിലേക്കുപോയി. ഈ സമയത്താണ് ബാലസുബ്രഹ്‌മണ്യന്‍ മോഷണത്തിനെത്തിയത്. മദ്യപിച്ചെത്തിയ ബാലസുബ്രഹ്‌മണ്യന്‍ വീട് കുത്തിത്തുറന്ന് അകത്തുകടന്ന ശേഷം പണവും ആഭരണവും തേടി എല്ലാ മുറികളിലും പരിശോധന നടത്തി.

ഇതിനിടെ കിടപ്പുമുറിയില്‍ കിടന്ന് അറിയാതെ ഉറങ്ങിപോകുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം രാജന്‍ തിരിച്ചെത്തിയപ്പോള്‍ കാണുന്നത് വീട് തുറന്നുകിടക്കുന്നതാണ്. സംശയം തോന്നി സുഹൃത്തിനെ വിളിച്ചുവരുത്തി വീടിനകത്ത് പരിശോധിച്ചപ്പോഴാണ് ഒരാള്‍ ഉറങ്ങിക്കിടക്കുന്നത് കണ്ടത്. ഉടന്‍ കാട്ടൂര്‍ പൊലീസിനെ വിവരമറിയിക്കുകയും എസ്‌ഐമാരായ പളനിച്ചാമി, പെരുമാള്‍സ്വാമി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മോഷ്ടാവിനെ വിളിച്ചുണര്‍ത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യംചെയ്യലില്‍ മോഷ്ടിക്കാന്‍ കയറിയതാണെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കി ഇയാളെ റിമാന്‍ഡ് ചെയ്തു.

Top