CMDRF

ലോകകപ്പില്‍ തന്റെ റോള്‍ എന്താണെന്ന് അറിയണം; ബിസിസിഐയോട് വിരാട് കോഹ്ലി

ലോകകപ്പില്‍ തന്റെ റോള്‍ എന്താണെന്ന് അറിയണം; ബിസിസിഐയോട് വിരാട് കോഹ്ലി
ലോകകപ്പില്‍ തന്റെ റോള്‍ എന്താണെന്ന് അറിയണം; ബിസിസിഐയോട് വിരാട് കോഹ്ലി

ഡല്‍ഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ രണ്ടാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ടീമിലെ താരങ്ങളെ സംബന്ധിച്ച് രോഹിത് ശര്‍മ്മ, രാഹുല്‍ ദ്രാവിഡ്, അജിത് അഗാര്‍ക്കര്‍ തുടങ്ങിയവര്‍ ചര്‍ച്ച നടത്തിയെന്നാണ് സൂചന. സൂപ്പര്‍ താരം വിരാട് കോഹ്ലിയും ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ടീമിലുണ്ടാകുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

മികച്ച ഫോമിലാണെങ്കിലും ശുഭ്മന്‍ ഗില്ലിനെ ബാക്ക് അപ്പ് ഓപ്പണറാക്കാനാണ് സെലക്ടര്‍മാരുടെ തീരുമാനം. കോഹ്ലിയുടെ അനുഭവ സമ്പത്ത് തുടക്കം മുതല്‍ ഉപയോഗപ്പെടുത്തുകയാണ് സെലക്ടര്‍മാരുടെ ലക്ഷ്യം. ഇന്ത്യന്‍ മധ്യനിരയിലേക്ക് റിങ്കു സിംഗ്, ശിവം ദൂബെ, റിയാന്‍ പരാഗ് തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്.

ലോകകപ്പില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം വിരാട് കോഹ്ലി ഓപ്പണറായി ഇറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനിടെ ലോകകപ്പില്‍ തന്റെ റോള്‍ എന്താണെന്ന് അറിയണമെന്ന് വിരാട് കോഹ്ലി ബിസിസിഐയോട് ആവശ്യപ്പെട്ടതായാണ് സൂചന. ഐപിഎല്ലില്‍ യശസ്വി ജയ്‌സ്വാള്‍ മോശം ഫോമിലാണെന്ന് പരിഗണിച്ചാണ് കോഹ്ലി ആ റോളിലേക്ക് പരിഗണിക്കുന്നത്.

Top