മെഡിക്കൽ കോളേജിൽ വെച്ച്‌ പൂച്ചയുടെ കടിയേറ്റു, ചികിത്സ വൈകിയെന്ന് ആരോപണം

അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരോട് പറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്നും വിജീഷ് കൂട്ടിച്ചേര്‍ത്തു

മെഡിക്കൽ കോളേജിൽ വെച്ച്‌ പൂച്ചയുടെ കടിയേറ്റു, ചികിത്സ വൈകിയെന്ന് ആരോപണം
മെഡിക്കൽ കോളേജിൽ വെച്ച്‌ പൂച്ചയുടെ കടിയേറ്റു, ചികിത്സ വൈകിയെന്ന് ആരോപണം

കോഴിക്കോട്: ശസ്ത്രക്രിയക്ക് വിധേയനായ കുട്ടിയുടെ അമ്മക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൂച്ചയുടെ കടിയേറ്റു. മാതൃശിശു സംരക്ഷണ വിഭാഗത്തില്‍ 34ാം വാര്‍ഡില്‍ വച്ച് വ്യാഴാഴ്ച്ച രാത്രി ഏഴോടെയാണ് അത്യാഹിതമുണ്ടായത്. അതേസമയം രണ്ടര വയസുകാരനായ കുഞ്ഞിന്റെ അമ്മയായ ആദിത്യ കൃഷ്ണക്ക് കാലിലാണ് പൂച്ചയുടെ കടിയേറ്റത്.

മെഡിക്കല്‍ കോളേജ് വരാന്തയിലൂടെ നടക്കുമ്പോഴാണ് ആദിത്യക്ക് കടിയേറ്റതെന്ന് ഭര്‍ത്താവ് മടവൂര്‍ പൈമ്പാലശ്ശേരി സ്വദേശി വിജീഷ് പറഞ്ഞു. എന്നാല്‍ ഉടൻ അത്യാഹിത വിഭാഗത്തില്‍ എത്തിയെങ്കിലും മണിക്കൂറുകളോളം കാത്തുനിന്നിട്ടും ചികിത്സ ലഭിച്ചില്ലെന്ന് വിജീഷ് ആരോപിച്ചു.

Also Read: തനിക്കെതിരെയുള്ളത് വ്യാജ പരാതി ; ‍ഡിജിപിക്ക് പരാതി നൽകി നിവിൻ പോളി

ശസ്ത്രക്രിയ കഴിഞ്ഞ തന്റെ മകന്റെ കൂടെ നില്‍ക്കാന്‍ ആദിത്യക്ക് മാത്രമായിരുന്നു അനുവാദമുണ്ടായിരുന്നത്. ഈ കാര്യങ്ങളെല്ലാം അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരോട് പറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്നും വിജീഷ് കൂട്ടിച്ചേര്‍ത്തു.

Top