CMDRF

ഷിബിൻ കൊലക്കേസ്: ആറ് പ്രതികൾ കസ്റ്റഡിയിൽ

വിദേശത്തുനിന്നു നെടുമ്പാശ്ശേരിയിൽ എത്തിയപ്പോഴാണ് പിടിയിലായത്

ഷിബിൻ കൊലക്കേസ്: ആറ് പ്രതികൾ കസ്റ്റഡിയിൽ
ഷിബിൻ കൊലക്കേസ്: ആറ് പ്രതികൾ കസ്റ്റഡിയിൽ

എറണാകുളം: നാദാപുരം ഷിബിന്‍ വധക്കേസില്‍ കുറ്റക്കാരായ ഏഴ് പ്രതികള്‍ക്കുള്ള ശിക്ഷ ഹൈക്കോടതി നാളെ വിധിക്കാനിരിക്കെ ലീഗ് പ്രവർത്തകരായ ആറ് പ്രതികളും കീഴടങ്ങി. വിദേശത്തുനിന്നു നെടുമ്പാശ്ശേരിയിൽ എത്തിയപ്പോഴാണ് പിടിയിലായത്. ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിൽ വിദേശത്തു നിന്നെത്തിയില്ല. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്നുതന്നെ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കും.

തെയ്യമ്പാടി മുനീർ, വരാങ്കി താഴകുനി സിദ്ദീഖ്, കൊച്ചൻ്റെ വിട ജസീം, കടയം കോട്ടുമ്മൽ സമദ്, മനിയൻ്റെ വിട മുഹമ്മദ് അനീസ്, കളമുള്ളതിൽ താഴ കുനി ശുഹൈബ് എന്നിവരാണ് കസ്റ്റഡിയിലായത്. 2015 ജനുവരി 28നാണ് വെള്ളൂരിൽ വെച്ച് ഷിബിൻ കൊല്ലപ്പെട്ടത്.

Top