CMDRF

കോഹ്ലി റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ താന്‍ നിരാശനായിരുന്നു; ഷെയ്ന്‍ ബോണ്ട്

കോഹ്ലി റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ താന്‍ നിരാശനായിരുന്നു; ഷെയ്ന്‍ ബോണ്ട്
കോഹ്ലി റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ താന്‍ നിരാശനായിരുന്നു; ഷെയ്ന്‍ ബോണ്ട്

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ സെഞ്ച്വറി നേടിയിരിക്കുകയാണ് വിരാട് കോഹ്ലി. രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള താരത്തിന്റെ ആദ്യ സെഞ്ച്വറിയാണിത്. പിന്നാലെ വിരാട് കോഹ്ലിയെ പ്രശംസിച്ച് രാജസ്ഥാന്‍ റോയല്‍സ് അസിസ്റ്റന്റ് പരിശീലകന്‍ ഷെയ്ന്‍ ബോണ്ട് രംഗത്തെത്തി.

കോഹ്ലിയുടെ ബാറ്റിംഗ് കാണാന്‍ വളരെ രസമാണ്. അയാള്‍ക്ക് മികച്ച സാങ്കേതിക വിദ്യ കൈവശമുണ്ട്. എങ്കിലും താന്‍ എതിര്‍ ടീമിലായിരുന്നു. കോഹ്ലി തന്റെ ടീമിനെതിരെ റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ താന്‍ നിരാശനായിരുന്നുവെന്നും ബോണ്ട് പറഞ്ഞു. ഉഗ്രന്‍ സെഞ്ച്വറിയിലൂടെ രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ച ജോസ് ബട്‌ലറെയും ബോണ്ട് പ്രശംസിച്ചു.

ബട്‌ലര്‍ ഫോമിലേക്ക് തിരിച്ചെത്തിയത് വലിയ കാര്യമാണ്. കഴിഞ്ഞ രാജസ്ഥാന്‍ വിജയിച്ചെങ്കിലും ഓപ്പണര്‍മാരുടെ ഭാഗത്ത് നിന്ന് വലിയ സംഭാവനകള്‍ ഉണ്ടായില്ല. എങ്കിലും അവരെല്ലാം നെറ്റ്‌സില്‍ നന്നായി പരിശീലനം നടത്തി. വലിയ സ്‌കോറുകളിലേക്ക് പോകുക എപ്പോഴും സാധിച്ചേക്കില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ജോസ് ബട്‌ലര്‍ അസുഖ ബാധിതനായിരുന്നു. ബെഡില്‍ നിന്ന് നേരിട്ട് വന്ന താരമാണ് സെഞ്ച്വറി നേടിയതെന്നും ഷെയ്ന്‍ ബോണ്ട് പറഞ്ഞു.

Top