CMDRF

താന്‍ പോലും ഉപയോഗിക്കാത്ത ഭാഷയില്‍ പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നു; നരേന്ദ്രമോദി

താന്‍ പോലും ഉപയോഗിക്കാത്ത ഭാഷയില്‍ പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നു; നരേന്ദ്രമോദി
താന്‍ പോലും ഉപയോഗിക്കാത്ത ഭാഷയില്‍ പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നു; നരേന്ദ്രമോദി

മുംബൈ: താന്‍ പോലും ഉപയോഗിക്കാത്ത ഭാഷയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരത്തിലുള്ള ഒരു സഖ്യത്തെ എങ്ങനെയാണ് ജനങ്ങള്‍ വിശ്വസിക്കുകയെന്നും അദ്ദേഹം ചോദിച്ചു. മഹാരാഷ്ട്രയിലെ നാന്ദെഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

25 ശതമാനം ലോക്‌സഭാ സീറ്റുകളില്‍ ഇന്ത്യാ സഖ്യത്തിലെ കക്ഷികള്‍ തമ്മില്‍ മത്സരിക്കുകയാണ്. ഇപ്പോഴത്തെ സ്ഥിതി ഇതാണെങ്കില്‍ തിരഞ്ഞെടുപ്പിനുശേഷം ഇവര്‍ എന്തുചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ രാജ്യത്തെ ജനങ്ങള്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ.യ്ക്കുവേണ്ടി വോട്ട് ചെയ്തതായി പ്രധാനമന്ത്രി അവകാശപ്പെട്ടു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും പ്രധാനമന്ത്രി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. വയനാട്ടില്‍ നിന്നും രാഹുലിന് ഓടിപോകേണ്ട അവസ്ഥയാണ്. അവിടെ ജയിക്കുന്നത് എളുപ്പമല്ലെന്ന് രാഹുലിനറിയാം. ഏപ്രില്‍ 26-ന് ശേഷം വയനാട്ടില്‍ 26-ന് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സുരക്ഷിതമായ മറ്റൊരു സീറ്റ് രാഹുലിനായി കോണ്‍ഗ്രസ് പ്രഖ്യാപിക്കും.

അമേഠിയില്‍ ഇത്തവണ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയില്ലാത്തതിനാല്‍ രാഹുലിനും കുടുംബത്തിനും ഇത്തവണ അവരുടെ സ്ഥാനാര്‍ഥിക്കായി വോട്ട് ചെയ്യാനാകില്ലെന്നും മോദി പരിഹസിച്ചു. ചില ആളുകള്‍ക്ക് ലോക്സഭയിലേക്ക് മത്സരിക്കാന്‍ പോലുംധൈര്യമില്ല. അതുകൊണ്ടാണ് അവര്‍ രാജ്യസഭയിലേക്ക് പോയതെന്നും സോണിയ ഗാന്ധിയെ ഉന്നംവെച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

Top