വാഷിങ്ടണ്‍: അദാനി ഗ്രൂപ്പിനെതിരായ നിയമനടപടികള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ അറിവോടെയെന്ന് സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്. നിയമലംഘകര്‍ക്ക് എതിരെ കര്‍ശന നടപടി തുടരുമെന്ന് അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചെയ്ഞ്ച് കമ്മീഷന്‍ വ്യക്തമാക്കി. അദാനിയെ കൈമാറണമെന്ന അമേരിക്കന്‍ അഭ്യര്‍ത്ഥന വന്നാല്‍ അംഗീകരിക്കില്ലെന്ന് ഉന്നത വ്യത്തങ്ങള്‍ സൂചിപ്പിച്ചു.
Also Read: റഷ്യയുടെ മിന്നൽ ആക്രമണത്തിൽ പതറി നാറ്റോ സഖ്യം, ഉത്തര കൊറിയയും ഇറാനും ആവേശത്തിൽ
നിയമലംഘകര്‍ക്ക് എതിരെ കര്‍ശന നിലപാട് തുടരുമെന്ന് കമ്മീഷന്റെ ഇന്ത്യന്‍ വംശജനായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ സഞ്ജയ് വാഡ്വ വ്യക്തമാക്കി. ഇന്ത്യ – അമേരിക്ക ബന്ധത്തെ ഇത് ബാധിക്കില്ലെന്നും പ്രശ്‌നം പരിഹരിച്ച് മുന്നോട്ടു പോകാനാകുമെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.