CMDRF

ഹൃദയം സ്വന്തമാക്കിയവൻ; കോലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാധികാ ശരത്കുമാർ

തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം ക്രിക്കറ്റിനോടുള്ള കോഹ്ലിയുടെ ആത്മാർത്ഥതയേക്കുറിച്ചും നടി പോസ്റ്റിൽ കുറിച്ചു.

ഹൃദയം സ്വന്തമാക്കിയവൻ; കോലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാധികാ ശരത്കുമാർ
ഹൃദയം സ്വന്തമാക്കിയവൻ; കോലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാധികാ ശരത്കുമാർ

ന്ത്യൻ ക്രിക്കറ്റ് നായകനായ വിരാട് കോഹ്ലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രശസ്ത നടി രാധികാ ശരത്കുമാർ. ഒരു യാത്രയ്ക്കിടെ വിമാനത്തിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം ക്രിക്കറ്റിനോടുള്ള കോഹ്ലിയുടെ ആത്മാർത്ഥതയേക്കുറിച്ചും നടി പോസ്റ്റിൽ കുറിച്ചു. രാധികയും കോഹ്ലിയും വിമാനത്തിൽവെച്ച് കണ്ടത് വ്യാഴാഴ്ച ലണ്ടനിൽനിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെയാണ്.

Also Read: അജയൻറെ രണ്ടാം മോഷണം; ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്

‘ദശലക്ഷങ്ങളുടെ ഹൃദയം സ്വന്തമാക്കിയവൻ’ എന്നാണ് രാധിക ശരത്കുമാർ വിരാട് കോഹ്ലിയെക്കുറിച്ച് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

Also Read: നെപ്പോട്ടിസം കാരണം തനിക്ക് സിനിമകൾ നഷ്‌ടപ്പെട്ടു: രാകുൽ പ്രീത് സിംഗ്

‘തൻ്റെ കളിയോടുള്ള ആത്മപ്രതിബദ്ധതയിലൂടെ അദ്ദേഹം നമ്മളിൽ എന്നും അഭിമാനം നിറയ്ക്കുന്നു. ഇന്നിപ്പോൾ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുന്നതിൽ എനിക്ക് വളരെയേറെ സന്തോഷമുണ്ട്. ഈ സെൽഫിക്ക് നന്ദി.’ രാധിക ഇങ്ങനെ കുറിച്ചു. അതേസമയം നിരവധി പേരാണ് രാധികയുടെ ഈ പോസ്റ്റിന് പ്രതികരണവുമായെത്തിയത്.

Top