താന്‍ ഗംഗയാല്‍ ദത്തെടുക്കപ്പെട്ടയാളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാശിയിലെ ജനം ‘ബനാറസി’ ആക്കി. ഗംഗയില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി പ്രധാനമന്ത്രി. കാശിയുമായുള്ള ബന്ധം വാക്കുകള്‍കൊണ്ട് വിവരിക്കാവുന്നതിനും അപ്പുറം എന്നും മോദി പറഞ്ഞു.
നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി വാരാണസിയില്‍ ഇന്നലെ മോദി റോഡ് ഷോ നടത്തി. യുപി മുഖ്യമന്ത്രി യോഗി അടിത്യനാഥിനൊപ്പം ആയിരുന്നു 5കി.മി. നീണ്ട റോഡ് ഷോ നടത്തിയത്. നാമനിര്‍ദേശ പത്രിക നല്‍കുന്ന ചടങ്ങ് എന്‍ഡിഎയിലെ പ്രധാന നേതാക്കളെയും, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും, മുതിര്‍ന്ന നേതാക്കളെയും എല്ലാം പങ്കെടുപ്പിച്ച് ശക്തി പ്രകടനം ആക്കാനാണ് ബിജെപിയുടെ തീരുമാനം.
വയനാട്ടിലെ ജനങ്ങളും രാഹുലിനെ പാഠം പഠിപ്പിച്ചു. റായ്ബറേലിയില്‍ പോലും കോണ്‍ഗ്രസ് തോല്‍ക്കും. യുപിയിലെ ജനങ്ങള്‍ അവസരവാദ സഖ്യത്തെ നേരത്തെയും തോല്‍പിച്ചിട്ടുണ്ട്. ഗാന്ധി കുടുംബത്തിന് പ്രാധാന്യം നല്കുന്നത് മാധ്യമങ്ങള്‍ മാത്രമാണെന്നും മോദി പറഞ്ഞു. വാരാണസിയില്‍ 10 വര്‍ഷം നടപ്പാക്കിയ പദ്ധതികള്‍ വിവരിക്കുന്ന വിഡിയോ അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. രാവിലെ 11.40 നാണു മോദി നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുക. തുടര്‍ച്ചയായി മൂന്നാം തവണയാണ് മോദി വാരാണസിയില്‍ ജനവിധി തേടുന്നത്.