CMDRF

മോദിയുടെ ദുര്‍ഭരണം തുടര്‍ന്നാല്‍ ഭാവിയില്‍ തിരഞ്ഞെടുപ്പ് ഉണ്ടാവില്ല: മല്ലികാര്‍ജുന്‍ ഖര്‍ഗെ

മോദിയുടെ ദുര്‍ഭരണം തുടര്‍ന്നാല്‍ ഭാവിയില്‍ തിരഞ്ഞെടുപ്പ് ഉണ്ടാവില്ല: മല്ലികാര്‍ജുന്‍ ഖര്‍ഗെ
മോദിയുടെ ദുര്‍ഭരണം തുടര്‍ന്നാല്‍ ഭാവിയില്‍ തിരഞ്ഞെടുപ്പ് ഉണ്ടാവില്ല: മല്ലികാര്‍ജുന്‍ ഖര്‍ഗെ

ബെംഗളൂരു: ബിജെപിയെ അധികാരത്തില്‍ നിന്നു പുറത്താക്കാന്‍ മനസ്സില്‍ കുറിച്ചുവച്ചിരിക്കുന്ന സീറ്റ് കോണ്‍ഗ്രസ് ഉറപ്പായും നേടുമെന്ന്
പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ സാധാരണക്കാരും തമ്മിലാണ് മത്സരമെന്നും ഖര്‍ഗെ പറഞ്ഞു. 2004 ല്‍ ഇന്ത്യ തിളങ്ങുന്നുവെന്ന പേരില്‍ ബിജെപി നടത്തിയ പ്രചാരണം തകര്‍ന്നടിഞ്ഞതിന്റെ ആവര്‍ത്തനമായിരിക്കും ഇക്കുറി.

മോദിയുടെ ദുര്‍ഭരണം തുടര്‍ന്നാല്‍ ഭാവിയില്‍ തിരഞ്ഞെടുപ്പ് ഉണ്ടാവില്ല. ബിജെപിക്കെതിരെ പോരാടാന്‍ ധൈര്യമില്ലാത്തവരാണ് കോണ്‍ഗ്രസ് വിട്ട് അവര്‍ക്കൊപ്പം ചേര്‍ന്നത്. ഇന്ത്യാസഖ്യത്തിന്റെ കെട്ടുറപ്പിനായി കോണ്‍ഗ്രസ് വിട്ടുവീഴ്ചകള്‍ക്കു തയാറാണ്. സഖ്യം വിട്ട് പ്രതിപക്ഷ ഐക്യത്തിനു തുരങ്കം വച്ച നിതീഷ്‌കുമാര്‍ അടക്കമുള്ളവര്‍ ജനങ്ങളോടു മറുപടി പറയേണ്ടിവരും. പ്രചാരണത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ കോണ്‍ഗ്രസിനു തടസ്സം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചതെന്നും ജനം അതെല്ലാം കാണുന്നുണ്ടെന്നും ഖര്‍ഗെ പറഞ്ഞു.

Top