ബ്രസീലിയ: നിലവിലെ ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ (78) ബ്രിക്സ് ഉച്ചകോടിക്കായുള്ള റഷ്യൻ സന്ദർശനം റദ്ദാക്കി. തന്റെ വീട്ടിൽ വീണ് തലയ്ക്കു പരുക്കേറ്റതിനാൽ ഡോക്ടർമാരുടെ നിർദേശ പ്രകാരമാണ് ഇപ്പോൾ യാത്ര ഒഴിവാക്കിയത്. ദീർഘനേരത്തേക്കുള്ള വിമാനയാത്ര ഒഴിവാക്കാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. അതേസമയം വിഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കുമെന്ന് ഓഫിസ് വാർത്താക്കുറിപ്പില്‍ അറിയിച്ചു.
പരുക്കേറ്റത് തലയുടെ പുറകുവശത്തായാണ് എന്നും തുന്നലുകൾ വേണ്ടിവന്നെന്നും ലുല ഡസിൽവയുടെ ഡോക്ടർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. അതുമാത്രമല്ല തുടർപരിശോധനകൾ ആവശ്യമാണെന്നും ഡോക്ടർ വ്യക്തമാക്കി. കസാനിൽ 22, 23, 24 തീയതികളിലാണ് ഉച്ചകോടി.
Also Read: രണ്ടുനാളായി ഇരുട്ടില്‍ മുങ്ങി ക്യൂബന്‍ ജനത
നിലവിൽ പ്രസിഡന്റിന്റെ നില തൃപ്തികരമാണ്. ബ്രസീൽ വിദേശകാര്യമന്ത്രിയും സംഘവും ബ്രിക്സ് യോഗത്തിൽ പങ്കെടുക്കും.