ഒട്ടനവധി ആരോഗ്യഗുണങ്ങളാല്‍ സമ്പുഷ്ടമാണ് കടല. വിറ്റാമിനുകള്‍, നാരുകള്‍, പ്രോട്ടീന്‍ എന്നിവ കടലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കടല കഴിക്കുന്നത് ദഹനം പ്രോത്സാഹിപ്പിക്കാനും പേശികളുടെ ബലം കൂട്ടാന്‍ സഹായിക്കുകയും ചെയ്യും. ദിവസം മുഴുവന്‍ നിങ്ങളെ ഊര്‍ജ്ജസ്വലമായി നില്‍ക്കാനും കടല സഹായിക്കും. ഇവയിലടങ്ങിയിരിക്കുന്ന നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. അതോടൊപ്പം വയര്‍ നിറഞ്ഞിരിക്കാനും സഹായിക്കുന്നു. കടലയിലെ ഇരുമ്പും മറ്റ് ധാതുക്കളും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ശാരീരിക ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കടലയില്‍ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകള്‍ ബാക്ടീരിയയെ ഷോര്‍ട്ട് ചെയിന്‍ ഫാറ്റി ആസിഡുകളായി വിഘടിപ്പിച്ച് ഊര്‍ജ്ജ ആഗിരണം മെച്ചപ്പെടുത്തുന്നു. വന്‍കുടലിലെ ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാനും ഇവ സഹായിക്കുന്നു.
നാരുകളാല്‍ സമ്പന്നമായ കടല ദഹനം മെച്ചപ്പെടുത്തുന്നു. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കും. അതിനാല്‍ ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കും. അത്തരത്തില്‍ ശരീരഭാരം കുറക്കാനും ഇവ ഉത്തമമാണ്. കടല പുഴുങ്ങിയ വെള്ളം കുടിക്കുന്നതും വിശപ്പ് കുറക്കാന്‍ സഹായിക്കും. നാരുകളാല്‍ സമ്പുഷ്ടമായ കടല കൊളസ്‌ട്രോള്‍ കുറക്കുന്നു. ആന്റിഓക്സിഡന്റുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍, എഎല്‍എ എന്നിവ കടലയില്‍ അടങ്ങിയിട്ടുണ്ട്. ഇവ രക്തക്കുഴലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കടലയില്‍ മഗ്‌നീഷ്യം, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. കടലയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഇന്‍സുലിന്‍ സംവേദനക്ഷമത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, ഇത് ടൈപ്പ്-2 പ്രമേഹ സാധ്യത കുറയ്ക്കുന്നു.