മഴക്കാലമായാൽ പിന്നെ വെള്ളവുമായുള്ള സമ്പർക്കം കൂടുന്ന സമയമാണ്. ഈ സമയത്ത്, മിക്കവരിലും കണ്ടുവരുന്ന പ്രശ്‌നമാണ് വളംകടി എന്നത്. അതായത്, വിരലുകൾക്കിടയിലെല്ലാം ചൊറിച്ചിൽ അതുപോലെതന്നെ, തൊലി പോകുന്ന അവസ്ഥ എന്നിവയെല്ലാം. ഈ പ്രശ്നങ്ങൾ കുറയ്ക്കുാവൻ ഏറ്റവും നല്ലമാർഗ്ഗമാണ് മൈലാഞ്ചി എന്നത്. ഇതിനായി നല്ല ഫ്രഷായിട്ട് മൈലാഞ്ചി ഇലകൾ പൊട്ടിച്ചെടുത്ത് അരച്ച് കാലിൽ പുരട്ടാവുന്നതാണ്. ഇത്തരത്തിൽ പുരട്ടുന്നത് വളംകടി കുറയ്ക്കുവാൻ സഹായിക്കുന്നതാണ്.അതുപോലെതന്നെ കുഴിനഖം ഉള്ളവർക്ക് നല്ല ചൊറിച്ചിലും വേദനയും അനുഭവപ്പെടാറുണ്ട്. ഇത്തരത്തിൽ ചൊറിച്ചിലും വേദനയും കുറയ്ക്കുവാൻ ഏറ്റവും നല്ല മാർഗ്ഗമാണ് മൈലാഞ്ചി അരച്ചിടുന്നത്. പ്രത്യേകിച്ച് മഴക്കാലത്ത് ചെളിവെളത്തളത്തിലെല്ലാം കാല് നനയുമ്പോൾ ഇത്തരം പ്രശ്നങ്ങൾ കൂടുവാൻ സാധ്യത കൂടുതലാണ്. ഇത്തരം പ്രശനങ്ങൾ കുറയ്ക്കുവാൻ ഏറ്റവും നല്ലമാർഗ്ഗമാണ് മൈലാഞ്ചി.
മൈലാഞ്ചി അരച്ച് കൈകാലുകളിൽ ഉപയോഗിക്കുമ്പോൾ ഇത് ഞരമ്പുകളിലെ പ്രഷർ കുറയ്ക്കുന്നതിനും സഹായിക്കുന്നുണ്ട്.
അതുപോലെതന്നെ തലയിലും മൈലാഞ്ചി ഇടുന്നത് നല്ലതാണ്. ഇത്, തല കൂൾ ആക്കുന്നതിനും അതുപോലെ, നല്ല ഉറക്കം എന്നിവയെല്ലാം ലഭിക്കുന്നതിനും കേശ സംരക്ഷണത്തിനും സഹായിക്കുന്നുണ്ട്. ഇതിൽ ധാരാളം ആന്റിഫംഗൽ ആന്റിഇൻഫ്‌ലമേറ്ററി പ്രോപർട്ടീസ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാക്‌ടീരിയബാധ , ഫംഗൽബാധയൊന്നും വരാതെ സംരക്ഷിക്കുന്നതിന് മൈലാഞ്ചിയ്ക്ക് സാധിക്കും. ഇത് സത്യത്തിൽ കാലുകളുടേയും കൈകളുടേയും സംരക്ഷണത്തിന് സഹായിക്കുന്ന ഒന്ന് കൂടിയാണ്.