മത്തങ്ങയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അത് ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തും. നിത്യേനയുള്ള ഡയറ്റില്‍ ഇത് ഉള്‍പ്പെടുത്തണം. വിറ്റാമിന്‍ എ സമ്പുഷ്ടമാണ് മത്തങ്ങ, അത് ശരീരത്തിലേക്ക് ധാരാള പോഷകങ്ങള്‍ എത്തിക്കും. വിറ്റാമിനുകളും ധാതുക്കളുമാണ് കൂടുതലായി മത്തങ്ങയില്‍ അടങ്ങിയിട്ടുള്ളത്. അതുപോലെതന്നെ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്, അത് ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തും. ഇവ ചര്‍മത്തെ സുന്ദരമാക്കാനും സഹായിക്കും. നമ്മുടെ ചര്‍മത്തിന്റെ കോശങ്ങളെ കേടുപാടുകള്‍ സംഭവിക്കാതെ ഇവ തടയും. സൂര്യ രശ്മികളേറ്റ് ചര്‍മം നശിച്ച് പോകുന്നത് തടയാനും ഇതിലെ ആന്റിഓക്സിഡന്റുകള്‍ സഹായിക്കും. ക്യാന്‍സര്‍, കണ്ണ് രോഗങ്ങള്‍, എന്നിവയെല്ലാം പ്രതിരോധിക്കാന്‍ മത്തങ്ങയ്ക്ക് സാധിക്കും.
അതുപോലെ പ്രതിരോധ ശേഷിയെ വന്‍തോതില്‍ വര്‍ധിപ്പിക്കാനും മത്തങ്ങയ്ക്ക് സാധിക്കും. വിറ്റാമിനുകളായ എ, സി എന്നിവ ഉയര്‍ന്ന അളവില്‍ മത്തങ്ങയിലുണ്ട്. ഇവയാണ് പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കുക. അതുപോലെ മത്തങ്ങയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളും നമ്മുടെ പ്രതിരോധ ശേഷിയെ ഉയര്‍ത്താന്‍ സഹായിക്കും. വിറ്റാമിന്‍ ഇ, അയണ്‍, ഫോലേറ്റ് എന്നിവ ശരീരത്തിലേക്ക് വിതരണം ചെയ്യാന്‍ മത്തങ്ങ കഴിക്കുന്നതിലൂടെ സാധിക്കും. നമ്മുടെ കണ്ണിന്റെ കാഴ്ച്ചശക്തിയെയും ഇവ മെച്ചപ്പെടുത്തും. ലൂട്ടീനും സിയാസാന്‍ഡിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ വിറ്റാമിന്‍ സി, ഇ എന്നിവയും നമ്മുടെ കാഴ്ച്ച ശക്തിപ്പെടുത്താന്‍ സഹായിക്കുന്നവയാണ്.