ആരോഗ്യ സ്ഥിതി തൃപ്തികരം; സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച് സായാജി ഷിന്‍ഡെ

ആരോഗ്യ സ്ഥിതി തൃപ്തികരം; സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച് സായാജി ഷിന്‍ഡെ
ആരോഗ്യ സ്ഥിതി തൃപ്തികരം; സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച് സായാജി ഷിന്‍ഡെ

നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രില്‍ പ്രവേശിപ്പിച്ചിരുന്ന നടന്‍ സായാജി ഷിന്‍ഡെയുടെ ആരോഗ്യ സ്ഥിതി തൃപ്തികരം. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബ്ലോക്കുകള്‍ നീക്കം ചെയ്തെന്നും. ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും നടന്‍ പറഞ്ഞു. തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

തമിഴ്, തെലുങ്ക്, മറാത്തി, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ സായാജി ഷിന്‍ഡെ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സിനിമ ചെയ്തിട്ടുള്ളത് തമിഴിലാണ്. ‘ഭാരതി’യുടെ ജീവചരിത്ര നാടകത്തില്‍ മഹാകവി സുബ്രഹ്‌മണ്യ ഭാരതിയുടെ കഥാപത്രം ഷിന്‍ഡെയ്ക്ക് ജനപ്രീതി നേടി കൊടുത്തിരുന്നു. ‘ബാബ ‘, ‘അഴകിയ തമിഴ് മകന്‍’, ‘പൂവെള്ളം ഉന്‍ വാസം’, ‘ധൂല്‍’ , ‘ആധവന്‍’എന്നീ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Top