തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിന് ജൂലൈ മാസം രോഗവ്യാപനം തടയാൻ പ്രത്യേക ആക്ഷൻ പ്ലാനുമായി സർക്കാർ. എച്ച്.1 എന്‍.1 വ്യാപനം തടയുകയാണ് ലക്ഷ്യം. ആശുപത്രി സന്ദര്‍ശകര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും രോഗികളല്ലാത്തവര്‍ പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിനെതിരെ ജാഗ്രത പാലിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ നീന്തുന്നതും പരമാവധി ഒഴിവാക്കണം. ചത്ത് കിടക്കുന്ന പക്ഷികളേയും മൃഗങ്ങളേയും കൈ കൊണ്ട് എടുക്കരുതെന്നും നിർദേശമുണ്ട്. ജൂലൈ മാസം സംസ്ഥാനത്ത് ഡെങ്കി/ എലിപ്പനി വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തിയിരുന്നു.