ആരോഗ്യ മന്ത്രാലയത്തോട് നഴ്‌സുമാരെ തിരികെ നിയമിക്കാന്‍ ആവശ്യപ്പെട്ട്: ദില്ലി ഹൈക്കോടതി

ആരോഗ്യ മന്ത്രാലയത്തോട് നഴ്‌സുമാരെ തിരികെ നിയമിക്കാന്‍ ആവശ്യപ്പെട്ട്: ദില്ലി ഹൈക്കോടതി
ആരോഗ്യ മന്ത്രാലയത്തോട് നഴ്‌സുമാരെ തിരികെ നിയമിക്കാന്‍ ആവശ്യപ്പെട്ട്: ദില്ലി ഹൈക്കോടതി

ദില്ലി: ആര്‍ എം എല്‍ ആശുപ്രതിയില്‍ നിന്നു പിരിച്ചുവിട്ട നഴ്‌സുമാരെ തിരികെ നിയമിക്കാന്‍ ഉത്തരവ്. എട്ട് മലയാളികള്‍ ഉള്‍പ്പെടെ 42 നഴ്‌സുമാരെ തിരികെ നിയമിക്കണമെന്നാണ് ദില്ലി ഹൈക്കോടതിയുടെ ഉത്തരവ്. സ്ഥിര നിയമനം നല്‍കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

പതിനാല് വര്‍ഷം കരാര്‍ ജോലി ചെയ്തവരെയാണ് 2022 ല്‍ ആശുപത്രി പിരിച്ചു വിട്ടത്. കൊവിഡ് കാലത്ത് അടക്കം ജോലി ചെയ്തവരെ ഒഴിവാക്കിയത് ന്യായമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആര്‍എംഎല്ലില്‍ ഒഴിവില്ലെങ്കില്‍ സഫ്ദര്‍ജംഗ്, ലേഡി ഹാര്‍ഡിംഗ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു.

Top