CMDRF

എം.ബി.ബി.എസ് പാഠ്യപദ്ധതിയിൽ പാലിയേറ്റീവ് കെയർ ഉൾപ്പെടുത്താൻ ആരോഗ്യ സർവകലാശാല

പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് അധ്യാപകരെ പ്രാപ്തരാക്കുന്നതിനുള്ള പരിശീലനം അന്തിമഘട്ടത്തിലെത്തി.

എം.ബി.ബി.എസ് പാഠ്യപദ്ധതിയിൽ പാലിയേറ്റീവ് കെയർ ഉൾപ്പെടുത്താൻ ആരോഗ്യ സർവകലാശാല
എം.ബി.ബി.എസ് പാഠ്യപദ്ധതിയിൽ പാലിയേറ്റീവ് കെയർ ഉൾപ്പെടുത്താൻ ആരോഗ്യ സർവകലാശാല

മുളങ്കുന്നത്തുകാവ്: കേരളത്തിൽ എം.ബി.ബി.എസ്. പാഠ്യപദ്ധതിയിൽ പാലിയേറ്റീവ് കെയർ ചികിത്സ ഉൾപ്പെടുത്താൻ ആരോഗ്യ സർവകലാശാല സജ്ജമാകുന്നു. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് അധ്യാപകരെ പ്രാപ്തരാക്കുന്നതിനുള്ള പരിശീലനം അന്തിമഘട്ടത്തിലെത്തി. 20 ദിവസത്തെ ഓൺലൈൻ പരിശീലനത്തിന് ശേഷമുള്ള , ആരോഗ്യ സർവകലാശാലയിൽ നേരിട്ടുള്ള പരിശീലനം തുടങ്ങി.

അടുത്ത അധ്യയനവർഷം മുതൽ പാഠ്യപദ്ധതിയിൽ പാലിയേറ്റീവ് കെയർ ഉൾപ്പെടുത്താനാണ് ശ്രമം. ഇതുവഴി ഭാവി ഡോക്ടർമാരെ സാന്ത്വന ചികിത്സയിൽ കൂടി പ്രാപ്തരാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. ഭാവി ഡോക്ടർമാരിൽ സാന്ത്വന ചികിത്സയെക്കുറിച്ചുള്ള അവബോധവും പ്രവൃത്തിപരിചയവും വളർത്തിയെടുക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരത്തെ പാലിയം ഇന്ത്യയുമായി സഹകരിച്ചാണ് പരിശീലനം നൽകുന്നത്.

Top