പാളം മുറിച്ചു കടക്കവെ അപകടം; കേൾവി പരിമിതിയുള്ള വിദ്യാർത്ഥി മരിച്ചു

പാളം മുറിച്ചു കടക്കവെ അപകടം; കേൾവി പരിമിതിയുള്ള വിദ്യാർത്ഥി മരിച്ചു
പാളം മുറിച്ചു കടക്കവെ അപകടം; കേൾവി പരിമിതിയുള്ള വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: മണ്ണൂര്‍ റെയില്‍വേ ക്രോസിങ്ങിൽ വച്ച് ഇന്ന് രാവിലെ കേൾവി പരിമിതിയുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. ചാലിയം സ്വദേശി ഇര്‍ഫാന്‍ (14) ആണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സ്കൂളിൽ പോവുന്നതിനിടെ പാളം മുറിച്ച് കടക്കുമ്പോഴാണ് അപകടം .

Top