യാത്രാമധ്യേ ഹൃദയാഘാതം; മൃതദേഹം ബഹ്റൈനിലിറക്കി

ഗുജറാത്ത് സൂറത്ത് നവ്സാരി സ്വദേശി വിജയകുമാർ ബാബുലാൽ ഗാന്ധിയാണ് (59)മരിച്ചത്.

യാത്രാമധ്യേ ഹൃദയാഘാതം; മൃതദേഹം ബഹ്റൈനിലിറക്കി
യാത്രാമധ്യേ ഹൃദയാഘാതം; മൃതദേഹം ബഹ്റൈനിലിറക്കി

മനാമ: യാത്രാമധ്യേ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ച ഗുജറാത്ത് സ്വദേശിയുടെ മൃതദേഹം ബഹ്റൈനിലിറക്കി. ഗുജറാത്ത് സൂറത്ത് നവ്സാരി സ്വദേശി വിജയകുമാർ ബാബുലാൽ ഗാന്ധിയാണ് (59)മരിച്ചത്. ജർമനിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ലുഫ്ത്താൻസ വിമാനത്തിലായിരുന്നു മരണം സംഭവിച്ചത്. തുടർന്ന് മൃതദേഹം ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.

മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് ഗുജറാത്തിലേക്ക് കൊണ്ടുപോയി. വിജയകുമാർ ബാബുലാൽ ഗാന്ധിയുടെ ഭാര്യ ദീപ്തിയും ഒപ്പമുണ്ട്. ബാബുലാൽ ഗന്ദാബായി ഗാന്ധിയുടെയും നിർമലാബെന്നി​ന്റെയും മകനാണ് വിജയകുമാർ.

Top