ഒരു മണിക്കൂറിൽ മൂന്ന് തവണ ഹൃദയാഘാതം; അതീജിവിച്ച് യുവാവ്

യുവാവ് സാധാരണനിലയിലായി മിനിറ്റുകള്‍ക്ക് ശേഷം രണ്ട് ഹൃദയസ്തംഭനങ്ങള്‍ കൂടി സംഭവിക്കുകയായിരുന്നു.

ഒരു മണിക്കൂറിൽ മൂന്ന് തവണ ഹൃദയാഘാതം; അതീജിവിച്ച് യുവാവ്
ഒരു മണിക്കൂറിൽ മൂന്ന് തവണ ഹൃദയാഘാതം; അതീജിവിച്ച് യുവാവ്

അബുദാബി: ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം, വെള്ളം എത്താതിരിക്കുന്നതു കാരണം ഹൃദയപേശികള്‍ നശിക്കുന്ന അസ്ഥയാണ് ഹൃദയാഘാതം. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. ഹൃദയാഘാതത്തിന് ശേഷം ഓരോ മിനിറ്റിലും കൂടുതല്‍ ഹൃദയകോശങ്ങള്‍ക്ക് പരിക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്യുന്നു. രക്തപ്രവാഹവും ഓക്‌സിജന്റെ അളവും പുനഃസ്ഥാപിക്കാന്‍ അടിയന്തിര ചികിത്സ ആവശ്യമാണ്. ഇപ്പോഴിതാ ഒരു മണിക്കൂറില്‍ മൂന്ന് ഹൃദയാഘാതങ്ങളെ അതീജിവിച്ചിരിക്കുകയാണ് 33കാരനായ പ്രവാസി യുവാവ്.

ദുബൈ സിലിക്കണ്‍ ഒയാസിസിലെ ആസ്റ്റര്‍ ക്ലിനിക്കിലെ മെഡിക്കല്‍ സംഘമാണ് ദ്രുതഗതിയില്‍ യുഎഇയില്‍ താമസിക്കുന്ന യുവാവിന്റെ ജീവന്‍ രക്ഷപ്പെടുത്തിയത്. കടുത്ത നെഞ്ചുവേദനയുമായാണ് യുവാവ് ക്ലിനിക്കിലെത്തിയത്. എമര്‍ജന്‍സി മുറിയിലെത്തിച്ചതിന് പിന്നാലെ ഇസിജിയും എക്കോകാര്‍ഡിയോഗ്രാം പരിശോധനയും നടത്തി. ഇതിനിടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഇതായിരുന്നു ആദ്യത്തെ ഹൃദയാഘാതം.

Also Read: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഉടന്‍ തന്നെ എമര്‍ജന്‍സി റെസ്‌പോണ്‍സ് സംഘം സിപിആറും വേണ്ട പരിചരണങ്ങളും നല്‍കി. യുവാവ് സാധാരണനിലയിലായി മിനിറ്റുകള്‍ക്ക് ശേഷം രണ്ട് ഹൃദയസ്തംഭനങ്ങള്‍ കൂടി സംഭവിക്കുകയായിരുന്നു. മെഡിക്കല്‍ സംഘത്തിന്റെ കൃത്യമായ ഇടപെടല്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ചു. ക്ലിനിക്കില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയായിരുന്നു രണ്ട് ഹൃദയസ്തംഭനങ്ങള്‍ സംഭവിച്ചത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കാന്‍ ഇടക്കിടെയുള്ള പരിശോധനകള്‍ നല്ലതാണെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

Top