വേനല്‍കാലത്ത് വളര്‍ത്താം ചൂടിനെ പ്രതിരോധിക്കുന്ന ചെടികള്‍

വേനല്‍കാലത്ത് വളര്‍ത്താം ചൂടിനെ പ്രതിരോധിക്കുന്ന ചെടികള്‍
വേനല്‍കാലത്ത് വളര്‍ത്താം ചൂടിനെ പ്രതിരോധിക്കുന്ന ചെടികള്‍

ചുട്ടുപൊള്ളുന്ന വേനല്‍ ചൂട് മനുഷ്യരെപ്പോലെ തന്നെ സസ്യങ്ങളെയും ബാധിക്കുന്നുണ്ട് . നിങ്ങള്‍ ഒരു ചെടി പരിപാലകരോ അല്ലെങ്കില്‍ നിങ്ങളുടെ വീട്ടിലേക്ക് ചെടികള്‍ കൊണ്ടുവരാന്‍ പദ്ധതിയിടുന്നവരോ ആകട്ടെ, കഠിനമായ വേനല്‍ക്കാല കാലാവസ്ഥ ചെടികളെ പരിപാലിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ ? എന്നാല്‍ വേനല്‍ക്കാലത്ത് വീടുകളില്‍ വളര്‍ത്താന്‍ സാധിക്കുന്ന ചൂട് സഹിക്കാന്‍ കഴിവുള്ള സസ്യങ്ങളും ഉണ്ട് .അവയില്‍ പ്രധാനപ്പെട്ടവയാണ് സക്കുലന്റ്‌സ്,ഈര്‍പ്പം സംഭരിക്കുകയും വേനല്‍ക്കാലത്ത് പോലും ചെടികള്‍ തഴച്ചുവളരാന്‍ സഹായിക്കുകയും ചെയ്യുന്ന കട്ടിയുള്ളതും ഉറപ്പുള്ളതുമായ ഇലകള്‍ സക്കുലന്റുകളുടെ സവിശേഷതയാണ്. അതിനാല്‍ തന്നെ അവ വേനല്‍ക്കാലത്ത് അനുയോജ്യമായ സസ്യമാണ്. പരിപാലിക്കാന്‍ എളുപ്പവും കുറച്ച് സ്ഥലം മതി എന്നുള്ളതുമാണ് സക്കുലന്റുകളുടെ ഏറ്റവും വലിയ പ്രേത്യേകത . സാധാരണ ചെടികളെപ്പോലെ അവ നിരന്തരം നനയ്‌ക്കേണ്ടതില്ല, ചെറിയ ചട്ടിയില്‍ നടാം. സ്വീകരണ മുറികളും ,കിടപ്പുമുറികളും ,അടുക്കളയും വരെ അലങ്കരിക്കാന്‍ ഈ ചെടികള്‍ ഉത്തമമാണ്.

അതുപോലെ തന്നെ മറ്റൊരു ചെടിയാണ് ഡെവിള്‍സ് ഐവി, ഊഷ്മളമായ കാലാവസ്ഥയിലും നന്നായി തഴച്ചുവളരുന്ന പരിപാലനം കുറഞ്ഞ ചെടിയാണിത് . ഈ ചെടി പൂക്കുന്നതിന് സൂര്യപ്രകാശം ആവശ്യമാണ്. ഡെവിള്‍സ് ഐവിയില്‍ വര്‍ണ്ണാഭമായ ഇലകള്‍ ഉണ്ട്, ഈ ചെടി നിങ്ങളുടെ ബാല്‍ക്കണിയില്‍ തൂക്കിയിടാം അല്ലെങ്കില്‍ സ്വീകരണ ,മുറികള്‍ അലങ്കരിക്കുന്നതിനായി സ്ഥാപിക്കാം.ചൂടുകാലത്ത് വളര്‍ത്താന്‍ അനുയോജ്യമായ ചെടിയാണ് ഡ്രാക്കീന ,ഊഷ്മള കാലാവസ്ഥയുമായി പൊരുത്തപ്പെടുന്ന മനോഹരമായ ഉഷ്ണമേഖലാ സസ്യമാണ് ഡ്രാക്കീന. നല്ലപോലെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് ഇത് വയ്‌ക്കേണ്ടത്. ക്രോട്ടണ്‍ ചെടികളും ചൂടുകാലത്തു വളര്‍ത്താന്‍ അനുയോജ്യമാണ് ,മനോഹരമായ വലിയ കട്ടിയുള്ളതും വര്‍ണ്ണാഭമായതുമായ ഇലകളോടുകൂടിയ ചെടികളാണ് ഇവ.ഇത് ജലാംശം നിലനിര്‍ത്തി ചൂടുള്ള കാലാവസ്ഥയില്‍ പോലും തഴച്ചുവളരാനും സഹായിക്കുന്നു .ഉയരമുള്ള ഒരു ഇന്‍ഡോര്‍ സസ്യമാണ് യൂക്ക, അതുപോലെതന്നെ ചൂട് സഹിക്കാന്‍ കഴിവുള്ള ഒരു ചെടിയാണിത് , കൂടാതെ ഇവ വേനല്‍ ചൂടില്‍ നന്നായി വളരുന്നു. വേനല്‍ക്കാലത്ത് പരിപാലിക്കാന്‍ ഇവ അനുയോജ്യമാണ്.

Top